അധ്യാപകർ എത്രകാലം തുടരണമെന്ന് വ്യവസ്ഥയില്ല

തിരുവനന്തപുരം: പുതിയ മെഡിക്കൽ കോളേജുകൾക്കും എം.ബി.ബി.എസ്. സീറ്റ് വർധനയ്ക്കും നിബന്ധനകൾ കർശനമാക്കിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) അവകാശപ്പെടുമ്പോഴും പരിശോധനാവ്യവസ്ഥകളിൽ കൃത്രിമത്തിന് ഇടനൽകുന്ന പഴുതുകൾ. 2027-28 അധ്യയനവർഷത്തേക്ക് കമ്മിഷന്റെ മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം, പരിശോധനയ്ക്കുവേണ്ട ഉപകരണങ്ങൾ ഒരുക്കേണ്ടത് പരിശോധിക്കപ്പെടുന്ന കോളേജുതന്നെയാണ്.
വെർച്വൽ പരിശോധനയാണെങ്കിൽ, ഉയർന്നനിലവാരമുള്ള ക്യാമറയും ജി.പി.എസും ഉള്ള ടാബ്‌ലെറ്റുമായി ആളുകളെ സ്ഥാപനം നിയോഗിക്കണം. പരിശോധകർ നേരിട്ടെത്തുകയും ഓൺലൈനായി നിരീക്ഷിക്കുകയും ചെയ്യുന്ന ഹൈബ്രിഡ് രീതി ഇക്കുറിയും ഉണ്ടാകും. ഓരോ പരിശോധകനും കോളേജ് ടാബ്‌ലെറ്റ് നൽകണം. പരിശോധനാദിവസം രാവിലെ പത്തിനുമുൻപ് ബയോമെട്രിക് ഹാജർ രേഖപ്പെടുത്തിയിട്ടുള്ള അധ്യാപകരെയും ജീവനക്കാരെയും മാത്രമേ കണക്കിലെടുക്കൂവെന്ന് വിജ്ഞാപനം പറയുന്നു.
പുതിയ കോളേജുകളിൽ, അപേക്ഷിക്കുന്ന സീറ്റിന് എൻ.എം.സി. നിഷ്‌കർഷിക്കുന്നത്ര അധ്യാപകർ കമ്മിഷന്റെ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനത്തിൽ (എ.ഇ.ബി.എ.എസ്.) രജിസ്റ്റർചെയ്ത്, അപേക്ഷയുടെ അവസാനതീയതി കഴിഞ്ഞ് 15 ദിവസത്തിനകം സ്ഥാപനത്തിലെത്തിയാൽ മതി. സീറ്റ് കൂട്ടാൻ അപേക്ഷിക്കുന്ന കോളേജുകൾക്ക് അധികംവേണ്ട അധ്യാപകർക്കും ഇതേ ഇളവുണ്ട്. പരിശോധന കഴിഞ്ഞശേഷം ഈ അധ്യാപകർ എത്രകാലം സ്ഥാപനത്തിൽ തുടരണമെന്ന വ്യവസ്ഥയും ഇല്ല.
Content Highlights: NMC issued strict yet loophole-ridden guidelines for new medical colleges and MBBS seat increases for 2027-2
Published: 28 Oct 2026, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented