ന്യൂഡൽഹി: മക്കളുടെ മാർക്കിനെക്കുറിച്ചോർത്ത് മാതാപിതാക്കൾ ആശങ്കപ്പെടുന്നത് കൂടിയെന്നും വിദ്യാഭ്യാസ സംവിധാനം ‘മാർക്‌സ്-വാദി’യെപ്പോലെ ആയിമാറുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി.

To advertise here,

‘മാർക്‌സ്-വാദി’ പ്രത്യയശാസ്ത്രം മറ്റൊന്നാണെങ്കിലും മിക്ക മാതാപിതാക്കളുടെയും മനഃസ്ഥിതി കുട്ടികൾക്ക് മാർക്കിനുവേണ്ടി വാദിക്കുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മാർക്‌സിസ്റ്റുകാരെ ഹിന്ദിയിൽ ‘മാർക്‌സ്-വാദി’ എന്നു വിളിക്കുന്നതിനോട് താരതമ്യപ്പെടുത്തി, മാർക്കിനുവേണ്ടി വാദിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നായിരുന്നു മന്ത്രിയുടെ പരാമർശം. സി.ബി.എസ്.ഇ. ആസ്ഥാനത്ത് പുതിയ എക്‌സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാണാപ്പാഠം പഠിച്ചും എങ്ങനെ മാർക്ക് നേടാമെന്ന് ചിന്തിച്ചുമാണ് വിദ്യാർഥികളുടെ കൂടുതൽ സമയവും പോകുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പഠനശേഷിയും താത്പര്യങ്ങളുമൊക്കെയാണ് പരിശോധിക്കപ്പെടാതെ പോകുന്നത്. കൂടുതൽ മാർക്ക് നേടാനുള്ള സമ്മർദം കുട്ടികളിൽ ആത്മവിശ്വാസവുമില്ലാതാക്കും. പുസ്തകത്തിലെ അറിവുകൾ ആവശ്യമുള്ളപ്പോൾ പ്രയോഗിക്കാനായില്ലെങ്കിൽ പഠനംകൊണ്ട് കാര്യമില്ലല്ലോ. അറിഞ്ഞുപഠിക്കുകയാണ് വേണ്ടത് -മന്ത്രി പറഞ്ഞു.