ന്യൂഡൽഹി: ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് (ജെ.എൻ.എം.എഫ്.) നൽകുന്ന പ്രശസ്തമായ ജവഹർലാൽ നെഹ്റു ഫെലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ ഗവേഷകർക്ക് പുറമേ എഴുത്തുകാർ, മാധ്യമപ്രവർത്തകർ, കലാകാരന്മാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പദ്ധതി പ്രയോജനപ്പെടുത്താം.

To advertise here,

രണ്ട് വർഷമാണ് ഫെലോഷിപ്പിന്റെ കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,00,000 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. ഇതിന് പുറമേ യാത്രാച്ചെലവ്, സെക്രട്ടറിയൽ അസിസ്റ്റൻസ് തുടങ്ങിയ അനുബന്ധ ആവശ്യങ്ങൾക്കായി പ്രതിവർഷം പരമാവധി  7 5,000 രൂപവരെ അധിക സാമ്പത്തിക സഹായവും അനുവദിക്കും.

യോഗ്യതയും തിരഞ്ഞെടുപ്പും

അതതു

  • മേഖലകളിൽ മുൻപരിചയവും മികവും തെളിയിച്ച ഇന്ത്യൻ പൗരന്മാർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

  • പ്രായപരിധിയില്ല. 40-കളിലും 50-കളിലുമുള്ള പരിചയസമ്പന്നരായ വിദഗ്ധർക്കും ഗവേഷണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫെലോഷിപ്പ് സഹായകരമാകും.

  • ഫെലോഷിപ്പ് ലഭിക്കുന്നവർക്ക് ഇന്ത്യയ്ക്കുള്ളിൽ സൗകര്യപ്രദമായ ഏത് സ്ഥലത്തിരുന്നും പ്രവർത്തനം നടത്താം.

വിവിധ മേഖലകളിലെ പ്രമുഖരടങ്ങുന്ന വിദഗ്ധ സമിതിയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. 1968-ൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 155 പേർക്ക് ഫെലോഷിപ്പ് നൽകിയിട്ടുണ്ട്.

പിഎച്ച്.ഡി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

ഡോക്ടറൽ പഠനങ്ങൾക്കായി 'ജവഹർലാൽ നെഹ്റു സ്കോളർഷിപ്പ് ഫോർ ഡോക്ടറൽ സ്റ്റഡീസ്' എന്ന പേരിൽ മറ്റൊരു പദ്ധതിയും ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് വഴി നടപ്പിലാക്കുന്നുണ്ട്. 1994-ൽ ആരംഭിച്ച ഈ സ്കോളർഷിപ്പ് പദ്ധതിയിലൂടെ ഇതുവരെ 688 പേർക്ക് ഉന്നതപഠന ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.