കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദങ്ങൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശിയായ അധ്യാപകൻ എസ്. ഹരിശങ്കർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ്. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി സെറ്റ് പരീക്ഷ സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്.
ഇഗ്നോയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ ഹർജിക്കാരൻ 2007 മുതൽ പ്രൈമറി സ്കൂളിൽ ജോലിചെയ്യുകയാണ്. 2021-ൽ ഗാന്ധിയൻ സ്റ്റഡീസിൽ ഹയർസെക്കൻഡറി അധ്യാപകനാകാനുള്ള സെറ്റ് പരീക്ഷാ യോഗ്യതയും നേടി. എന്നാൽ, ഇഗ്നോയുടെ പിജി സർട്ടിഫിക്കറ്റിന് സംസ്ഥാനസർവകലാശാലകളുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നുകാണിച്ച് എൽബിഎസ് സെന്റർ സെറ്റ് സർട്ടിഫിക്കറ്റ് നൽകിയില്ല.
യുജിസി അംഗീകൃത കേന്ദ്രസർവകലാശാലയാണ് ഇഗ്നോയെന്നും അതിനാൽ തുല്യതാസർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരന് സെറ്റ് സർട്ടിഫിക്കറ്റ് ഉടൻ നൽകാനും നിർദേശിച്ചു.
Content Highlights: Kerala High Court rules IGNOU degrees don`t need equivalence certificates
Published: 24 Jun 2025, 07:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented