കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2026 ജൂൺ-ജൂലായ്‌ പ്രവേശനത്തിന്‌ മുന്നോടിയായി പ്രീ-രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് erp.sgou.ac.in ലെ രജിസ്‌ട്രേഷൻ പോർട്ടൽ വഴി പ്രീ-രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. മറ്റു വിവരങ്ങൾ ഇ-മെയിൽ വഴി പഠിതാക്കളെ അറിയിക്കും. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് മോഡിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

To advertise here,

കോഴ്സുകൾ

• മൂന്നുവർഷ ബിരുദപ്രോഗ്രാമുകൾ (ആറ്് സെമസ്റ്ററുകൾ): അറബിക്, സംസ്കൃതം, ഹിന്ദി, അഫ്‌സൽ ഉൽ ഉലമ, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, നാനോ ഓൺട്രപ്രനേർഷിപ്പ്, ബി.എസ്‌സി. ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ബി.സി.എ.

• നാലുവർഷ ബിരുദ പ്രോഗ്രാമുകൾ (എട്ട് സെമസ്റ്ററുകൾ-ഓണേഴ്‌സ്): ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം., ബി.ബി.എ.

• രണ്ടുവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (നാല് സെമസ്റ്ററുകൾ): ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.കോം., എം.ബി.എ., എം.സി.എ..

യോഗ്യത

നിശ്ചിത മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. പ്ലസ്ടു /തത്തുല്യ യോഗ്യത അല്ലെങ്കിൽ പത്താംക്ലാസ് കഴിഞ്ഞ് സർക്കാർ അംഗീകൃത രണ്ട്‌ അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഈ അധ്യയനവർഷംമുതൽ നേരിട്ട് ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാം. ഏത് വിഷയത്തിൽ ബിരുദമുള്ളവർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേരാം. പ്രവേശനത്തിന് ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

യു.ജി.സി. അംഗീകാരം

എല്ലാ യു.ജി/പി.ജി. പ്രോഗ്രാമുകളും യു.ജി.സി. അംഗീകാരമുള്ളവയാണ്. അതിനാൽ പി.എസ്.സി., യു.പി.എസ്.സി. നിയമനങ്ങൾക്കും ഉന്നതവിദ്യാഭ്യാസത്തിനും ഈ ബിരുദങ്ങൾ സ്വീകാര്യമാണ്.

യു.ജി. ആറാം സെമസ്റ്റർ പരീക്ഷകൾ 27 മുതൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023 ജനുവരി അഡ്മിഷൻ യു.ജി. ആറാംസെമസ്റ്റർ റെഗുലർ പരീക്ഷകൾ 27-ന് ആരംഭിക്കും. പരീക്ഷാ രജിസ്ട്രേഷനുള്ള അപേക്ഷകൾ www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in വഴി സമർപ്പിക്കണം. 15 വരെ പിഴയില്ലാതെയും 17 വരെ പിഴയോടുകൂടിയും 18 വരെ അധികപ്പിഴയോടെയും അപേക്ഷിക്കാം.

പരീക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ, വിശദമായ ടൈംടേബിൾ, പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക എന്നിവ വെബ്‌സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭിക്കും.

അഡ്മിറ്റ് കാർഡുകൾ 15 മുതൽ പഠിതാക്കൾക്ക് സ്റ്റുഡന്റ്‌സ് ഡാഷ് ബോർഡിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 9188920013, 9188920014 (പ്രവൃത്തിസമയങ്ങളിൽ)