
പേരാമ്പ്ര: കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ സർവകലാശാല അനുമതി നൽകി. മലയാള ഐക്യവേദി സെക്രട്ടറി വി. വൈഷ്ണവി ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ചാണ് നടപടിയുണ്ടായത്. സോഷ്യോളജി (യു.ജി., പി.ജി.), ഇക്കണോമിക്സ് (യു.ജി., പി.ജി.), പൊളിറ്റിക്കൽ സയൻസ് (യു.ജി., പി.ജി.) ഹിസ്റ്ററി (യു.ജി., പി.ജി.), ഇന്റഗ്രേറ്റഡ് എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ബി.എ. ഇസ്ലാമിക് ഫിനാൻസ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എം.എ. ഇസ്ലാമിക് ഇക്കണോമിക്സ്, ബി.വോക്. ഇസ്ലാമിക് ഫിനാൻസ്, എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എ. ഫോക്ലോർ, ഇസ്ലാമിക് സ്റ്റഡീസ് (യു.ജി., പി.ജി.), സോഷ്യൽവർക്ക് (ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു), എം.എ. മ്യൂസിക്, ബി.എസ്സി. മാത്തമാറ്റിക്സ്, മൈക്രോബയോളജി (യു.ജി., പി.ജി.), ബി.എഡ്. എന്നീ കോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിലും എഴുതാനാണ് തീരുമാനമായത്.
ബി.ബി.എ., ബി.ടെക്., ബി.ആർക്., എം.സി.എ. ബി ഡെസ്, എം ഡെസ് തുടങ്ങിയ കോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതാൻ നിർവാഹമില്ലെന്നും മറ്റുകോഴ്സുകളുടെ പരീക്ഷകൾ മലയാളത്തിൽ എഴുതുന്ന വിഷയം വിവിധ ബോർഡുകളുടെ പരിഗണനയിലാണെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ നിവേദനത്തിനുള്ള മറുപടിയിൽ അറിയിച്ചു.
Published: 05 Nov 2026, 10:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented