കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ജനുവരി 2026 സെഷനിൽ ആരംഭിക്കുന്ന വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനും റീ-രജിസ്‌ട്രേഷൻ സമർപ്പിക്കുന്നതിനുമുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി.

To advertise here,

അഡ്മിഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് ignouadmission.samarth.edu.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. റീ-രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നതിന് onlinerr.ignou.ac.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. തൊഴിൽരഹിതരായ എസ്.സി./എസ്.ടി. പഠിതാക്കൾക്ക് ഫീസിളവ് ലഭ്യമാണ്. സഹായങ്ങൾക്ക്: rckochi_ admissions@ignou.ac.in