കീം ഒന്നാംഘട്ട എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്മെന്റും കോളേജുകളിൽ പ്രവേശനം നേടാനുള്ള സമയക്രമവും പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തിൽ 35 മെഡിക്കൽ കോളേജിലും 23 ഡെന്റൽ കോളേജിലുമായി ആകെ 5893 അലോട്മെന്റ് നൽകി. എം.ബി.ബി.എസ്. 4422, ബി.ഡി.എസ്. 1471 എന്നീ ക്രമത്തിലാണ് അലോട്മെന്റുകൾ. നീറ്റ് യു.ജി. റാങ്കും കേരള നേറ്റിവിറ്റിയും അടിസ്ഥാനമാക്കി പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കിയ കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് പട്ടികയിലൂടെയാണ് അലോട്മെന്റ് നടത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഇഷ്ടകോളേജ്
14 സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് ആകെ 1494 അലോട്മെന്റുകളിൽ 33,544 റാങ്കുവരെ ഏതെങ്കിലും കാറ്റഗറിയിൽ ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് മെറിറ്റ് കാറ്റഗറിയിൽ 476 വിദ്യാർഥികൾക്ക് 721 റാങ്കുവരെ പ്രവേശനം നൽകി. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കക്കാരായ 133 പേർക്ക് 3256 റാങ്കുവരെ പ്രവേശനംനൽകി. സർക്കാർ മെഡിക്കൽ കോളേജുകളിൽ കോഴിക്കോട് മെഡിക്കൽ കോളേജാണ് വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടം. തുടർന്ന് തിരുവനന്തപുരം, തൃശ്ശൂർ മെഡിക്കൽ കോളേജുകളാണ് മെറിറ്റുള്ള വിദ്യാർഥികൾ തിരഞ്ഞെടുത്തത്.
സ്വകാര്യ സ്വാശ്രയ മേഖലയിലെ 21 മെഡിക്കൽ കോളേജുകളിൽ ആകെ 2928 അലോട്മെന്റുകളിൽ 22759 റാങ്കുവരെ ഏതെങ്കിലും കാറ്റഗറിയിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് മെറിറ്റ് കാറ്റഗറിയിൽ 781 പേർക്ക് അവസാന റാങ്ക് 9716 വരെ പ്രവേശനംനൽകി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 94 വിദ്യാർഥികൾക്ക് 18,633 റാങ്കുവരെ അലോട്മെന്റ് ലഭിച്ചു. സ്വാശ്രയമേഖലയിലെ മലബാർ മെഡിക്കൽകോളേജ്, ജൂബിലി മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ് എന്നിവ വിദ്യാർഥികൾ പഠിക്കാൻ ആഗ്രഹിച്ച കോളേജുകളിൽ മുന്നിൽ നിൽക്കുന്നു.
സർക്കാർ ഡെന്റൽ കോളേജിൽ 29,259 റാങ്കുവരെ
സർക്കാർമേഖലയിലെ ആറ് ഡെന്റൽ കോേളജുകളിൽ 238 അലോട്മെന്റുകളിൽ 29,259 റാങ്കുവരെ ഏതെങ്കിലും കാറ്റഗറിയിൽ ബി.ഡി.എസ്. കോഴ്സിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് മെറിറ്റ് കാറ്റഗറിയിൽ 91 വിദ്യാർഥികൾക്ക് 3245 റാങ്കുവരെ പ്രവേശനം ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 23 വിദ്യാർഥികൾക്ക് 5134 റാങ്കുവരെ അലോട്മെന്റ് ലഭിച്ചു. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ഡെന്റൽ കോേളജുകളാണ് ഇഷ്ടപ്പെട്ട കോേളജുകളായി നല്ല റാങ്കുള്ളവർ തിരഞ്ഞെടുത്തിട്ടുള്ളത്.
സ്വാശ്രയമേഖലയിലെ 17 ഡെന്റൽ കോളേജുകളിൽ ആകെ 1233 അലോട്മെന്റുകളിൽ 30,638 റാങ്കുവരെ ഏതെങ്കിലും കാറ്റഗറിയിൽ പ്രവേശനം ലഭിച്ചിട്ടുണ്ട് സ്റ്റേറ്റ് മെറിറ്റ് കാറ്റഗറിയിൽ 527 വിദ്യാർഥികൾക്ക് 21,259 റാങ്കുവരെ പ്രവേശനംനൽകിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 24 പേർക്ക് 27,971 വരെ ബി.ഡി.എസിന് അലോട്മെന്റ് ലഭിച്ചിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ മേഖലയിലെ കോളേജുകളിൽ വിദ്യാർഥികൾ ഇഷ്ടപ്പെട്ട കോേളജുകളായി മുൻപന്തിയിൽ നിൽക്കുന്നത് കെ.എം.സി.ടി., പുഷ്പഗിരി, മാർബസേലിയോസ് ഡെന്റൽ കോേളജുകളാണ്.
സെപ്റ്റംബർ നാലുവരെ പ്രവേശനം
സർക്കാർ കോേളജുകളിൽ ഒന്നാംഘട്ട എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്മെന്റ് ലഭിച്ചവർ അലോട്മെന്റ് മെമ്മോ ഡൗൺലോഡ്ചെയ്ത് അതിൽ സൂചിപ്പിച്ചിരിക്കുന്ന ഫീസ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ അക്കൗണ്ടിൽ ഓൺലൈനായി അടയ്ക്കണം. സ്വാശ്രയ കോേളജുകളിൽ അലോട്മെന്റ് ലഭിച്ചവർ പ്രവേശനംലഭിച്ച സ്ഥാപനത്തിൽ ഫീസടച്ച് പ്രവേശനംനേടണം.
ഫീസിളവ് ആനുകൂല്യത്തിന് അർഹരായവർ ടോക്കൺ ഫീസ് അടയ്ക്കേണ്ടതില്ല. അലോട്മെന്റ് മെമ്മോ, േഡറ്റാ ഷീറ്റ്, പ്രവേശനപരീക്ഷാ കമ്മിഷണർ പ്രോസ്പെക്ടസിൽ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സർട്ടിഫിക്കറ്റുകളടക്കം ഫീസടച്ച് അലോട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഇതിന് ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാലുവരെ സമയം അനുവദിച്ചിട്ടുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്മെന്റ് നഷ്ടപ്പടുന്നതുകൂടാതെ തുടർന്നുള്ള പ്രവേശനനടപടിക്രിയകളിലും പങ്കെടുക്കാൻ അനുവദിക്കില്ല. അടുത്ത അലോട്മെന്റിൽ പങ്കെടുക്കാൻ ഒാപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്.
Content Highlights: The Commissioner for Entrance Examinations has published the first phase KEAM MBBS and BDS allotments across 58 medical and dental colleges, setting the reporting deadline for admitted students between August 29 and September 5.
Published: 29 Aug 2026, 09:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented