ബി.ടെക് ആറാം സെമസ്റ്ററിൽ തന്നെ ആറ് മാസം നീളുന്ന ഇന്റേൺഷിപ്പിന് അവസരമൊരുക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐ.ഐ.ടി മദ്രാസ്). പുതുക്കിയ ബിരുദ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള മാറ്റം 2027 ജനുവരിയിലെ ആദ്യ ബാച്ചോടെ നിലവിൽ വരും.
2024 ബാച്ച് മുതലുള്ള വിദ്യാർഥികൾക്കാണ് പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക. പ്ലേസ്‌മെന്റ്, ഇന്റേൺഷിപ്പ്, നൈപുണി വികസനം, സംരംഭകത്വം, ഉപരിപഠനം എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കരിയർ പാത്ത്‌വേ സെന്റർ (സി.പി.സി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നാം വർഷത്തിന് ശേഷം സാധാരണയായി നടത്തിവരുന്ന ഹ്രസ്വകാല ഇന്റേൺഷിപ്പുകളിൽ നിന്ന് മാറി, യഥാർത്ഥ വ്യവസായ പ്രോജക്റ്റുകളിൽ ആഴത്തിൽ ഇടപെടാനും തൊഴിൽ അന്തരീക്ഷം മനസ്സിലാക്കാനും കൂടുതൽ സമയം നൽകുകയാണ് ലക്ഷ്യം.
ക്രാഫ്റ്റണിനൊപ്പം 'കിഗി അക്കാദമി'
ഇന്റേൺഷിപ്പ് പരിഷ്കരണത്തിനൊപ്പം വ്യവസായ-അക്കാദമിക് സഹകരണവും ഐ.ഐ.ടി മദ്രാസ് ശക്തമാക്കുകയാണ്. ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയായ ക്രാഫ്റ്റണിന്റെ ഇന്ത്യൻ വിഭാഗമായ ക്രാഫ്റ്റൺ ഇന്ത്യയുമായി ചേർന്ന് 'കിഗി അക്കാദമി' (KIGI Academy) ആരംഭിക്കുന്നതാണ് ഇതിൽ പ്രധാനം.
ഗെയിം ഡെവലപ്‌മെന്റിൽ പ്രത്യേക പരിശീലനവും വ്യവസായ പരിചയവും നൽകുന്ന ആറ് മാസത്തെ ഫുള്ളി ഫണ്ടഡ് പ്രോഗ്രാമാണിത്. എഞ്ചിനീയറിങ് വിഭാഗത്തിലെയും ഐ.ഐ.ടി മദ്രാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ആദ്യ നാല് മാസം ഐ.ഐ.ടി മദ്രാസിൽ പ്രായോഗിക പരിശീലനവും തുടർന്നുള്ള രണ്ട് മാസം ബെംഗളൂരുവിലെ ക്രാഫ്റ്റൺ ഇന്ത്യ ആസ്ഥാനത്ത് ശമ്പളത്തോടുകൂടിയ ഇൻഡസ്ട്രി എക്സ്പോഷറുമാണ് പദ്ധതിയുടെ ഘടന. കോഡിങ്, ഗെയിം ഡിസൈൻ, യു.ഐ/യു.എക്സ്, ആർട്ട്, പ്രോഡക്റ്റ് ഡെവലപ്‌മെന്റ് എന്നിവയിൽ പ്രോജക്റ്റ് അധിഷ്ഠിത പരിശീലനമാണ് ലഭിക്കുക.
Content Highlights: IIT Madras has revamped its undergraduate curriculum to offer B.Tech students a six-month industry internship starting in their sixth semester from January 2027
Published: 28 Nov 2026, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented