കൊച്ചി: എൻജിനീയറിങ് ബിരുദധാരികൾക്ക് മികച്ച കരിയർ അവസരങ്ങൾ ഐ.എസ്.ആർ.ഒയിലുണ്ട്. സുരക്ഷിതമായ സർക്കാർ ജോലിയും ഗവേഷണ സാധ്യതകളും ആഗ്രഹിക്കുന്നവർക്ക് ഐഎസ്ആർഒയിൽ എത്തിപ്പെടാൻമ എന്തൊക്കെ അറിയണം എന്നറിയാം.
തസ്തികയും യോഗ്യതയും
എൻജിനീയർമാർക്കുള്ള പ്രധാന എൻട്രി ലെവൽ തസ്തിക സയന്റിസ്റ്റ് / എൻജിനീയർ എസ്.സി ആണ്. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ & എയർ കണ്ടീഷനിങ്, ആർക്കിടെക്ചർ തുടങ്ങിയ വിഭാഗങ്ങളിൽ ബിഇ/ബിടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് രീതി
ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയാണ് നിയമനം. വിജ്ഞാപനങ്ങൾ ഐഎസ്ആർഒ കരിയേഴ്‌സ് പോർട്ടലിൽ വരും. തിരഞ്ഞെടുപ്പ് പ്രധാനമായും രണ്ട് രീതിയിലാണ്:
-
എഴുത്തുപരീക്ഷയും ഇന്റർവ്യൂവും
-
ഗേറ്റ് സ്കോർ വഴിയുള്ള ഷോർട്ട്‌ലിസ്റ്റങ്ങും ഇന്റർവ്യൂവും
ഓരോ വിജ്ഞാപനത്തിലെയും ചട്ടങ്ങൾക്കനുസരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.
ശമ്പളവും ആനുകൂല്യങ്ങളും
ഏഴാം ശമ്പള കമ്മീഷൻ ലെവൽ 10 പ്രകാരം 56,100 രൂപ ആണ് അടിസ്ഥാന ശമ്പളം. ഇതിനൊപ്പം ഡിയർനസ് അലവൻസ് , ഹൗസ് റെന്റ് അലവൻസ്, ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ സൗകര്യം, LTC, ഗ്രൂപ്പ് ഇൻഷുറൻസ്, ഹൗസ് ബിൽഡിങ് അഡ്വാൻസ്, പെൻഷൻ എന്നിവയും ലഭിക്കും. സ്ഥലവും അലവൻസുകളും അനുസരിച്ച് കൈയ്യിൽ കിട്ടുന്ന ശമ്പളം മാറും.
ജോലി സമയം
സാധാരണ സർക്കാർ ഓഫീസ് സമയമാണ് പൊതുവെ ഉണ്ടാകുക. കേന്ദ്രങ്ങൾക്കനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ടാകാം. വിക്ഷേപണങ്ങൾ, മിഷൻ കൺട്രോൾ, റോക്കറ്റ് ഇന്റഗ്രേഷൻ, ടെസ്റ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സമയപരിധിക്ക് അപ്പുറം ജോലി ചെയ്യേണ്ടി വരും. പ്രധാന ദൗത്യങ്ങളിൽ ദീർഘനേരവും ഷിഫ്റ്റുകളിലും ജോലി വേണ്ടിവരാം.
രാജി നിയമങ്ങൾ
ചട്ടങ്ങൾ പ്രകാരം രാജിവെക്കാനോ വോളണ്ടറി റിട്ടയർമെന്റിനോ അനുമതിയുണ്ട്. എന്നാൽ, ഗഗൻയാൻ പോലുള്ള നിർണ്ണായക പദ്ധതികളിൽ പ്രവർത്തിക്കുന്നവരുടെ രാജി അപേക്ഷകൾ ഇനി സാധാരണപോലെ തീർപ്പാക്കില്ല. സെന്റർ ഡയറക്ടർമാർ അപേക്ഷ പരിശോധിച്ച് ശുപാർശ സഹിതം ബഹിരാകാശ വകുപ്പിന് കൈമാറിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ. പദ്ധതികൾ മുടങ്ങാതിരിക്കാനാണ് മാറ്റം.
വളർച്ചയും അവസരങ്ങളും
പ്രകടനം, അനുഭവപരിചയം, വിലയിരുത്തലുകൾ എന്നിവ അടിസ്ഥാനമാക്കി ഉയർന്ന തസ്തികകളിലേക്ക് എത്താം. സാറ്റലൈറ്റ്, ലോഞ്ച് വെഹിക്കിൾ, പ്രൊപ്പൽഷൻ, റിമോട്ട് സെൻസിങ്, നാവിഗേഷൻ, പ്ലാനറ്ററി എക്സ്പ്ലോറേഷൻ, ഹ്യൂമൻ സ്പേസ്‌ഫ്ലൈറ്റ് എന്നിങ്ങനെ പല മേഖലകളിൽ ജോലി ചെയ്യാം. ഉപരിപഠനത്തിനും പരിശീലനത്തിനും ഗവേഷണ സഹകരണങ്ങൾക്കും അവസരമുണ്ട്. ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ-എൽ1, ഗഗൻയാൻ തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തിന്റെ ആശയവിനിമയം, കാലാവസ്ഥ, ദുരന്തനിവാരണം, കൃഷി, ദേശീയ സുരക്ഷ എന്നിവയിൽ പങ്കാളിയാകാം.
Content Highlights: Despite recent reports of over a hundred scientists leaving, ISRO remains a premier career destination for engineering graduates
Published: 28 Nov 2026, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented