തിരുവനന്തപുരം: എം.ബി.ബി.എസ്. കോഴ്സുകളിലേക്കുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. 12-ന് ഉച്ചയ്ക്ക് രണ്ടിനു മുൻപ് പ്രവേശനം നേടണം.
ടൂറിസ്റ്റ് ഗൈഡ് പരീക്ഷ: തീയതി നീട്ടി
തിരുവനന്തപുരം: സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പരീക്ഷയ്ക്ക് 23-ന് 5.30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.kittsedu.org ഫോൺ: 0471-2329468.
ഒ.ഇ.സി. പ്രീ-മെട്രിക് ആനുകൂല്യം: 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠി ക്കുന്ന ഒ.ഇ.സി.-എസ്.സി., ഒ.ഇ.സി.-എസ്.ടി., ഒ.ബി. സി.-എച്ച്. വിദ്യാർഥികൾക്കു
ള്ള ഒ.ഇ.സി. പ്രീ-മെട്രിക് വി ദ്യാഭ്യാസാനുകൂല്യത്തിന് സ്‌കൂളുകൾ 30-നകം www.egrantz.kerala.gov.in വഴി വിവരങ്ങൾ നൽകണം.
ഭിന്നശേഷി സ്കോളർഷിപ്പ്: തീയതി നീട്ടി
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് (ഫ്രഷ്, റിന്യൂവൽ) 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: scholarships.gov.in. ഫോൺ: 9446096580.
ബയോമെഡിക്കൽ എൻജിനിയർ ഒഴിവ്
തിരുവനന്തപുരം: റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽ മോളജിയിൽ ബയോമെഡി ക്കൽ എൻജിനിയറുടെ താത്‌കാലിക ഒഴിവുണ്ട്. ബയോ മെഡിക്കൽ/ഇലക്ട്രോണിക്‌സ് അനുബന്ധ ബ്രാഞ്ചുകളിൽ ബി.ടെക്./ബി.ഇ.യാണ് യോഗ്യത. പ്രായപരിധി 40. അസൽ രേഖകളുമായി 24-ന് 11-ന് ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം.
ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ 18-ന്
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിലെ ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവർ 18-ന് ഒൻപതിന് രേഖകളുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 0471-2998310
Content Highlights: MBBS special stray vacancy allotment published with admission deadline on 12th
Published: 09 Nov 2026, 10:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented