രാജ്യത്തിന്റെ സൈനിക രംഗത്തേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരുമെന്ന് അടിവരയിട്ട് നാഷണല്‍ കെഡേറ്റ് കോര്‍സില്‍ (എന്‍സിസി) പെണ്‍കുട്ടികള്‍ കൂടുന്നു. ഇപ്പോഴുള്ള എന്‍സിസി കെഡേറ്റുകളില്‍ 40.68 ശതമാനം പെണ്‍കുട്ടികളാണ്. 2021-ല്‍ 35.50 ശതമാനമായിരുന്നു ഇത്. ഇപ്പോഴുള്ള 6,33,804 പെണ്‍കുട്ടികളില്‍ 2,82,579 പെണ്‍കുട്ടികള്‍ സീനിയര്‍ വിങ്ങിലും 3,51,225 പെണ്‍കുട്ടികള്‍ ജൂനിയര്‍ വിങ്ങിലുമാണുള്ളത്.
കെഡേറ്റുകളുടെ എണ്ണത്തില്‍ റെക്കോഡ് വളര്‍ച്ച കേരളത്തിലാണെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തില്‍ ഇപ്പോഴത്തെ കെഡേറ്റുകളുടെ എണ്ണം 96,895 ആണ്. ഇതില്‍ 43,605 പേര്‍ പെണ്‍കുട്ടികളാണ്. അടുത്തവര്‍ഷം ഇത് 44,000 കടക്കുമെന്നാണ് പ്രതീക്ഷ.
2021-ല്‍ 5,20,026 പെണ്‍കുട്ടികളാണ് എന്‍സിസിയിലുണ്ടായിരുന്നതെങ്കില്‍ 2025-ല്‍ അത് 6,33,804 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുമാത്രം 35,000-ത്തിലേറെ പെണ്‍കുട്ടികളുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
വനിതാ കെഡേറ്റുകള്‍ക്ക് തുല്യപരിശീലന അവസരങ്ങള്‍ ഉറപ്പാക്കുന്നതിന് എന്‍സിസി പാഠ്യപദ്ധതിയിലും ഡ്രില്‍ മൊഡ്യൂളുകളിലും വരുത്തിയ മാറ്റങ്ങള്‍ ഇതിന് ഗുണപ്പെട്ടു എന്നാണ് വിലയിരുത്തല്‍.
വനിതാ എഎന്‍ഒകള്‍, ലേഡി ഓഫീസര്‍മാര്‍, പരിശീലനം ലഭിച്ച വനിതാ ഇന്‍സ്ട്രക്ടര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഉറപ്പാക്കിയതും പെണ്‍കുട്ടികളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്.
Content Highlights: Discover the significant rise in female participation in the National Cadet Corps (NCC). Learn about the record growth, especially in Kerala, and factors contributing to this trend.
Published: 07 Dec 2025, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented