രാജ്യത്തെ വിവിധ കോളേജുകളിലേക്ക് 2026 വര്‍ഷത്തിലേക്കുള്ള ബിരുദ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG) 2026 മേയ് മാസത്തില്‍ നടത്തും. പരീക്ഷയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA)ആണ് വിവരം പുറത്തുവിട്ടത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള മുന്നറിയിപ്പുകളും ഇതിന്റെ കൂടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി വിദ്യാര്‍ഥികള്‍ അവരുടെ ആധാര്‍ വിവരങ്ങള്‍, UDID കാര്‍ഡുകള്‍, സംവരണ വിഭാഗവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് പിന്നീടുള്ള നടപടിക്രമങ്ങളില്‍ അപേക്ഷകള്‍ നിരസിക്കപ്പെടാതിരിക്കാന്‍ രേഖകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. രാജ്യത്തുടനീളമുള്ള 47 കേന്ദ്രസര്‍വകലാശാലകളിലേക്കും 300-ല്‍ അധികമുള്ള കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനായിട്ടാണ് ഈ പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികള്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ 10-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് പേര്, ജനനത്തീയതി എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുകയും അതിന്റെ കൂടെ ഏറ്റവും പുതിയ ഫോട്ടോ, വിലാസം, പിതാവിന്റെ പേര് എന്നിവ ഉണ്ടെന്നും ഉറപ്പാക്കണം.
ഭിന്നശേഷിക്കാര്‍ അവരുടെ UDID കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയതും, സാധുവായതുമാണെന്ന് ഉറപ്പുവരുത്തണം. പ്രവേശന നടപടിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ഘട്ടങ്ങളില്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതികള്‍ ഇല്ലെന്ന് ഉറപ്പിക്കാനും അപേക്ഷ നിരസിക്കപ്പെടാതിരിക്കാനുമാണിത്.
Content Highlights: CUET-UG 2026 applications opening soon! Apply for undergraduate admissions to central universities & colleges. Important update on document verification.
Published: 05 Dec 2025, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented