ഖരഗ്പൂർ: ഐഐടി ഖരഖ്പൂരിൽ മെഡിക്കൽ പിജി ആരംഭിക്കുന്നതിന് മെഡിക്കൽ കമ്മീഷന്റെ അനുമതി. നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരത്തോടെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകൾ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ ഐഐടിയായി ഇതോടെ ഖരഖ്പൂർ മാറി. 2026-27 അധ്യയന വർഷം മുതൽ ആറ് വിഭാഗങ്ങളിലായി ആകെ 12 എം.ഡി. സീറ്റുകളിലേക്കാണ് പ്രവേശനം നൽകുന്നത്.
ഐഐടി ഖരഗ്പൂരിന് കീഴിലുള്ള ഡോ. ബി.സി. റോയ് മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്ററിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. ഓരോ വിഭാഗത്തിലും രണ്ട് സീറ്റുകൾ വീതമാണുള്ളത്.
കോഴ്സുകളും സീറ്റുകളുടെ എണ്ണവും:
-
ജനറൽ മെഡിസിൻ: 2
-
റേഡിയോളജി: 2
-
ഫിസിയോളജി: 2
-
പാത്തോളജി: 2
-
കമ്മ്യൂണിറ്റി മെഡിസിൻ: 2
-
ബയോകെമിസ്ട്രി: 2
പ്രവേശന നടപടികൾ
നീറ്റ്-പിജി ഓൺലൈൻ കൗൺസിലിങ് വഴിയായിരിക്കും പ്രവേശനം. മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക ഷെഡ്യൂളും സീറ്റ് മാട്രിക്സും അനുസരിച്ച് രണ്ടാം റൗണ്ട് കൗൺസിലിങ്ങിൽ വിദ്യാർഥികൾതക്ക് കോഴ്സുകൾ തിരഞ്ഞെടുക്കാം.
ക്ലിനിക്കൽ പരിശീലനത്തോടൊപ്പം എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ബയോമെഡിക്കൽ സയൻസ്, ഗവേഷണം എന്നിവ സംയോജിപ്പിച്ചാണ് കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1951-ൽ സ്ഥാപിതമായ ഐഐടി ഖരഖ്പൂരിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ കോഴ്സുകൾ ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും സീറ്റ് മാട്രിക്സിനുമായി MCC പിജി മെഡിക്കൽ കൗൺസിലിംഗ്, MCC കൗൺസിലിംഗ് അറിയിപ്പുകൾ, ഐഐടി ഖരഖ്പൂർ വെബ്സൈറ്റ് എന്നിവ സന്ദർശിക്കാം.
Content Highlights: IIT Kharagpur has become the first IIT in India to receive National Medical Commission approval to launch postgraduate medical courses
Published: 13 Nov 2026, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented