തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി,ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ ഒമ്പത് മുപ്പതിനായിരിക്കും ആരംഭിക്കുക. ഫല പ്രഖ്യാപനം മേയ് ആദ്യവാരം നടക്കും.

To advertise here,

വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീനാണ് തീയതികൾ പ്രഖ്യാപിച്ചത്. ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളുൾപ്പെടെ 3049 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം ഒമ്പത് ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും.

എസ്എസ്എൽസി പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും. ഇത്തവണ മുതൽ യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെൻ്റ് സിസ്റ്റം (യു.ഇ.എം.എസ്.) എന്ന പുതിയ സോഫ്റ്റ്‌വെയർ മുഖേനയായിരിക്കും പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ നടക്കുക. വിശദമായ പരീക്ഷാ ടൈംടേബിൾ പരീക്ഷാ കമ്മീഷണർ പിന്നീട് പുറപ്പെടുവിക്കും.

ഹയർ സെക്കൻഡറി / വിഎച്ച്എസ്ഇ തീയതികളും സമയവും

  • പൊതുപരീക്ഷാ തീയതി: പ്ലസ് വൺ, പ്ലസ് ടു ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (VHSE), കേരള കലാമണ്ഡലം പൊതുപരീക്ഷകൾ 2027 മാർച്ച് രണ്ട് മുതൽ മാർച്ച് 30വരെ നടക്കും.
  • പരീക്ഷാ സമയം: മാർച്ച് 12, മാർച്ച് 30 തീയതികളിൽ ഉച്ചയ്ക്ക് 2:00 മണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 9:30-നുമാണ് പരീക്ഷകൾ ആരംഭിക്കുക.
  • പ്രാക്ടിക്കൽ പരീക്ഷ: രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ 2027 ജനുവരി 25-നും വിഎച്ച്എസ്ഇ വൊക്കേഷണൽ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 15-നും ആരംഭിക്കും.
  • മാതൃകാ പരീക്ഷ: ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ (മോഡൽ എക്സാം) 2027 ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 24വരെ നടക്കും.

ഫീസ് അടയ്ക്കാനുള്ള തീയതികൾ

  • പിഴയില്ലാതെ: നവംബർ 23വരെ.
  • 20 രൂപ പിഴയോടെ: നവംബർ 25വരെ.
  • സൂപ്പർ ഫൈനോടെ: നവംബർ 27വരെ.
  • പ്രത്യേക ഫൈനോടെ അവസാന അവസരം: ഡിസംബർ 02 വരെ.

മൂല്യനിർണയവും ക്രിസ്മസ് പരീക്ഷയും

 

  • മൂല്യനിർണയവും ഫലപ്രഖ്യാപനവും: ഉത്തരക്കടലാസ് മൂല്യനിർണയം 2027 ഏപ്രിൽ 5 മുതൽ മേയ് 15 വരെ നടക്കും. 
  • ക്രിസ്മസ് പരീക്ഷയും അവധിയും: രണ്ടാം പാദവാർഷിക (ക്രിസ്മസ്) പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. ഡിസംബർ 18-ന് ക്രിസ്മസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുകയും ഡിസംബർ 28-ന് പുനരാരംഭിക്കുകയും ചെയ്യും.