കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET UG) 2026- ന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിപ്പ് പുറത്തിറക്കി. കേന്ദ്ര സർവകലാശാലകളിലേക്കും കോളേജുകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിനായി നടത്തുന്ന സിയുഇടി പരീക്ഷയുടെ സിലബസ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

To advertise here,

ഓരോ വിഷയത്തിനും നൽകിയിരിക്കുന്ന സിലബസ് അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്താവുന്നതാണ്‌. രാജ്യത്തുടനീളമുള്ള 47 കേന്ദ്ര സർവകലാശാലകളിലേക്കും 300- ലധികം കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന ഈ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. 2026 മെയ് മാസത്തിലായിരിക്കും പരീക്ഷ നടക്കുക.

ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള സിയുഇടി പരീക്ഷയുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചെങ്കിലും ബിരുദപ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല. അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിദ്യാർഥികൾ അവരുടെ തിരിച്ചറിയൽ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ എൻടിഎ നിർദേശിച്ചിരുന്നു. ആധാർ കാർഡ്, UDID കാർഡ്, കാറ്റഗറി സർട്ടിഫിക്കറ്റുകൾ എന്നിവയാണ് പരിശോധിക്കാൻ വേണ്ടി ആവശ്യപ്പെട്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.