
ന്യൂഡൽഹി: കമ്പനി സെക്രട്ടറി ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ). ആഗസ്റ്റ് 10 മുതൽ 20 വരെയാണ് പരീക്ഷ. icsi.edu എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പരീക്ഷാതീയതി പരിശോധിക്കാം.
എക്സിക്യൂട്ടീവ് പ്രോഗ്രാമിലേക്കുള്ള (ഓൾഡ് സിലബസ്) പരീക്ഷ ഓഗസ്റ്റ് 10-ന് ആരംഭിച്ച് 17-ന് അവസാനിക്കും. എക്സിക്യൂട്ടീവ് പ്രോഗ്രാം പുതിയ സിലബസുകാർക്ക് ഓഗസ്റ്റ് 18 വരെയാണ് പരീക്ഷ. പ്രൊഫഷണൽ പ്രോഗ്രാമിലേക്കുള്ള പരീക്ഷ ഓഗസ്റ്റ് 10-ന് തുടങ്ങി 20-ന് തീരും. ഫൗണ്ടേഷൻ കോഴ്സുകാർക്ക് ഓഗസ്റ്റ് 13,14 തീയതികളിലാകും പരീക്ഷ.
നേരത്തെ ജൂൺ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണിത്. കോവിഡ്-19 രോഗബാധയെത്തുടർന്നാണ് മാറ്റിവെച്ചത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights: CS exam date declared, ICSI
Published: 08 Jun 2021, 03:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented