സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ന്റെ വിജ്ഞാപനം പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.
കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് ജനറൽ വിഭാഗത്തിന് ഇരട്ടിയും സംവരണവിഭാഗത്തിന് മൂന്നിരട്ടിയുമാക്കി. നിലവിൽ കെ-ടെറ്റ് പരീക്ഷയെഴുതുന്നതിന് പൊതുവിഭാഗം അപേക്ഷകർക്ക് 500 രൂപയും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.
എന്നാൽ പ്രത്യേകമായി നടത്തുന്ന പരീക്ഷയിൽ പൊതുവിഭാഗക്കാർ 1000 രൂപയും സംവരണ വിഭാഗക്കാർ 750 രൂപയും നൽകണം. സംസ്ഥാനത്ത് 75015 അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടാൻ ബാക്കിയുണ്ടെന്നാണ് സർക്കാർ കണക്ക്.
ഇവരിൽ ഭൂരിഭാഗവും ഫെബ്രുവരി 21, 23 തീയതികളിൽ നടന്ന പരീക്ഷ എഴുതിയവരാണ്. അതിന്റെ ഫലം വരുന്നതിനു മുൻപ് പുതിയ പരീക്ഷയുടെ പ്രഖ്യാപനം വന്നതുകൊണ്ട് യോഗ്യത നേടാൻ ബാക്കിയുള്ളവർ മുഴുവൻ അപേക്ഷിക്കേണ്ടിവരും.
പരീക്ഷാഭവനാണ് കെ-ടെറ്റ് പരീക്ഷാച്ചുമതല. 26 മുതൽ അപേക്ഷ സമർപ്പിക്കാം. മാർച്ച് ഏഴാണ് അവസാന തീയതി. പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല.
പ്രധാന തീയതികൾ
- ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്- 26/02/2026
- ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി- 7/03/2026
- അപേക്ഷയുടെ ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി 13/03/2026
Content Highlights: Special K-TET exam announced for in-service teachers for the year 2026.
Published: 25 Feb 2026, 05:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented