നിയമസര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ 2026 ക്ലാറ്റ് പരീക്ഷയുടെ അന്തിമ ഉത്തരസൂചികയും സ്‌കോര്‍ കാര്‍ഡും പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 17- ന് അന്തിമഫലം അറിയാന്‍ സാധിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസിന്റെ (NLUs) ഔദ്യോഗിക വെബ്‌സൈറ്റില്‍ പിഡിഎഫ് രൂപത്തിലാണ് ഉത്തരസൂചിക ലഭിക്കുക.

To advertise here,

പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ കൂടെ ക്ലാറ്റ് 2026 പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡുകളും ലഭ്യമാക്കും. അഡ്മിഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ വിദ്യാര്‍ഥികള്‍ അവരുടെ സ്‌കോര്‍ കാര്‍ഡ്, അഡ്മിറ്റ് കാര്‍ഡ് എന്നിവ സൂക്ഷിച്ചുവെക്കണം എന്ന് നിര്‍ദേശിക്കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള കൗണ്‍സിലിങ്ങിന് യോഗ്യരായ വിദ്യാര്‍ഥികളെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പും ഇതിനോടൊപ്പമുണ്ട്. രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ ഇമെയില്‍ അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ എസ്എംഎസ് ആയി കൗണ്‍സിലിങില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിക്കും.

ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാം

  • ഔദ്യോഗിക വെബസൈറ്റായ consortiumofnlus.ac.in സന്ദര്‍ശിക്കുക
  • CLAT 2026 റിസള്‍ട്ടിന്റെ ലിങ്ക് ക്ലിക്ക് ചെയ്യുക
  • CLAT UG Final Answer Key 2026 അല്ലങ്കില്‍ CLAT PG Final Answer Key 2026 തിരഞ്ഞെടുക്കുക
  • പിഡിഎഫിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പിഡിഎഫ് സൂക്ഷിച്ചുവെക്കുക.

സ്‌കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
  • റിസള്‍ട്ട് ടാബില്‍ കാണുന്ന View Score Card- ല്‍ ക്ലിക്ക് ചെയ്യുക.
  • ക്ലാറ്റ് 2026 സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

സ്‌കോര്‍കാര്‍ഡില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ കൃത്യമായി പരിശോധിക്കണം. സ്‌കോര്‍കാര്‍ഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെടണം. കൗണ്‍സിലിങ് സമയത്ത് സ്‌കോര്‍കാര്‍ഡുകള്‍ വിശദമായി പരിശോധിക്കും. ആ സമയത്ത് തെറ്റുകള്‍ കണ്ടെത്തിയാല്‍ പ്രവേശനനടപടികളില്‍ നിന്നും അയോഗ്യരാവുന്നതാണ്.