ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുടെ ശക്തി ഉറപ്പാക്കാനും, സങ്കേതിക സ്വാശ്രയത്വം വര്‍ധിപ്പിക്കാനും കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ' യുവ എഐ ഫോര്‍ ഓള്‍'. എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ നിര്‍മ്മിതബുദ്ധിയെക്കുറിച്ച് അടിസ്ഥാന വിവരം നല്‍കുന്ന ലളിതമായ ഘടനയിലാണ് കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാരെ എഐ കഴിവുകളില്‍ ശാക്തീകരിക്കുക എന്നാണ് ഈ സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രായമോ യോഗ്യതയോ പ്രവര്‍ത്തനപശ്ചാത്തലമോ പരിഗണിക്കാതെ ഏത് ഇന്ത്യക്കാരനും സൗജന്യമായി എഐ സാക്ഷരത കൈവരിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതി. താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍/ കോളേജ് പഠനത്തോടൊപ്പം പരിശീലനം പൂര്‍ത്തിയാക്കാം.
ആറ് മൊഡ്യൂളുകളിലായി ഉള്‍ക്കൊള്ളിച്ച കോഴ്‌സ് നാലര മണിക്കൂര്‍ എടുത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. പഠനം രസകരമാക്കാന്‍ എഐയുടെ പ്രയോഗങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളുമായി കോര്‍ത്തിണക്കിയാണ് പരിശീലിപ്പിക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിലൂടെ നിത്യജീവിതത്തില്‍ നിര്‍മ്മിതബുദ്ധിയെ ഭയപ്പെടാതെ ഉപയോഗിക്കാന്‍ കഴിയും. സമയബന്ധിതമല്ലാത്ത കോഴ്‌സ് ആയതിനാല്‍ ഓരോരുത്തര്‍ക്കും അവരുടെ സൗകര്യത്തിനനുസരിച്ച് പഠനം പൂര്‍ത്തിയാക്കാം. പഠനം, അധ്യാപനം കൃഷി, ഗാര്‍ഹികജോലികള്‍, ബിസിനസ്, എഴുത്ത്, അക്കൗണ്ടിങ്, ഓഫീസ് ജോലി, മാനേജ്‌മെന്റ് തുടങ്ങി എല്ലാ പ്രവര്‍ത്തനമേഖലയില്‍ വ്യാപൃതരായവര്‍ക്കും നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള പഠനം ഉപയോഗപ്പെടുത്താം.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാസ്‌കോം (NASSCOM), സി- ഡാക് (C-DAC), സ്‌കില്‍ ഇന്ത്യ (Skill India), നീലിറ്റ് (NIELIT) എന്നിവയുടെ സഹായസഹകരണത്തോടെയാണ് യുവ നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ futureskillsprime.in സന്ദര്‍ശിക്കുക.
Content Highlights: Empower yourself with AI! India`s `Yuva AI for All` offers free, accessible AI literacy to 1 crore Indians. Learn AI basics in 4.5 hours, apply it to daily life and work. Register now!
Published: 16 Dec 2025, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented