കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) യുജിസി നെറ്റ് 2025 ഡിസംബർ സെഷൻ പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക എൻടിഎ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉത്തരസൂചിക പരിശോധിക്കുകയും അതുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാവുന്നതുമാണ്.

To advertise here,

അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രമാണ് ഉത്തരസൂചിക ലഭിക്കുക. നിലവിൽ പുറത്തുവിട്ട ഉത്തരസൂചികയെക്കുറിച്ച് പരാതി സമർപ്പിക്കാൻ ജനുവരി ഒന്ന് വരെ സമയമുണ്ട്. പരാതി ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും 200 രൂപ പ്രൊസസിങ് ഫീസ് അടയ്ക്കണം. ഈ തുക തിരികെ ലഭിക്കില്ല.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI വഴി പ്രോസസിങ് ഫീസ് അടയ്ക്കാം. പ്രോസസിങ് ഫീസ് അടയ്ക്കാതെ സമർപ്പിക്കുന്ന എതിർപ്പുകൾ NTA പരിഗണിക്കില്ല, കൂടാതെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിച്ച എതിർപ്പുകൾ മാത്രമേ സ്വീകരിക്കൂ എന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ ലഭിക്കുന്ന എതിർപ്പുകൾ പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കുക. 2,12,552 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.