ന്യൂഡൽഹി: 11-ാം ക്ലാസ്സിലെ വിദ്യാർഥികൾക്കായി പുതിയ കോഴ്സുകളുമായി സി.ബി.എസ്.ഇ. ഡിസൈൻ തിങ്കിങ്, ഫിസിക്കൽ ആക്റ്റിവിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകളാണ് പുതിയതായി സി.ബി.എസ്.ഇ അവതരിപ്പിക്കുന്നത്. 2019 ന്യൂ എജ്യുക്കേഷൻ പോളിസിയിലെ പരാമർശത്തിന് അനുസൃതമാണ് പുതിയകോഴ്സുകൾ.

To advertise here,

ഇതിന് പുറമേ സെക്കന്ററി തലത്തിൽ 17-ൽപ്പരം നൈപുണ്യ കോഴ്സുകളും സീനിയർ സെക്കന്ററി തലത്തിൽ 37 നൈപുണ്യ വികസന കോഴ്സുകളും സി.ബി.എസ്.സി പ്രദാനം ചെയ്‌യുന്നുണ്ട്.

2020-21 അധ്യായന വർഷം മുതൽ എല്ലാ സ്കൂളുകളും ഒന്നോ അതിലധികമോ നൈപുണ്യ കോഴ്സുകൾ കുട്ടികളെ പഠിപ്പിക്കണമെന്നും സി.ബി.എസ്.ഇ അഭ്യർഥിച്ചു. 21-ാം നൂറ്റാണ്ടിന്റെ നൈപുണികൾ വിദ്യാർഥികളെ പഠിപ്പിക്കുകയാണ് ഈ കോഴ്സുകളുടെ ലക്ഷ്യമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.

Content Highlights: CBSE Introduces skill courses for class 11 students