കൊച്ചി: രാജ്യത്തെ മുൻനിര സ്കൂളുകളെ കണ്ടെത്താനായി ഗവേഷണ ഏജൻസിയായ സീ ഫോർ നടത്തുന്ന 2026-ലെ സ്കൂൾ റാങ്കിങ്ങിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് മികച്ച നേട്ടം. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ നിരവധി സ്കൂളുകളാണ് ദേശീയ തലത്തിൽ ആദ്യ റാങ്കുകളിൽ ഇടംപിടിച്ചത്.

To advertise here,

2026 മാർച്ച് മുതൽ ജൂലൈ വരെ രാജ്യത്തെ 244 നഗരങ്ങളിൽ 64,567 പേരെ പങ്കെടുപ്പിച്ച് നടത്തിയ പെർസെപ്ഷൻ സർവേയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിച്ചത്. രക്ഷിതാക്കൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, വിദ്യാർഥികൾ എന്നിവരിൽ നിന്നുള്ള വിലയിരുത്തലുകൾ കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയത്.

ദേശീയ റാങ്കിങ്ങിലെ ഉൾപ്പെട്ട കേരളത്തിലെ വിദ്യാലയങ്ങൾ:

  • ഡേ-കം-ബോർഡിങ് സ്കൂൾ: കോട്ടയം പള്ളിക്കൂടം സ്കൂൾ കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ രണ്ടാം സ്ഥാനവും നേടി.

  • ഡിഫൻസ് സർവീസസ് സ്കൂൾ: കൊച്ചി നേവി ചിൽഡ്രൻ സ്കൂൾ സംസ്ഥാനത്ത് ഒന്നാമതും രാജ്യത്ത് അഞ്ചാം സ്ഥാനത്തുമാണ്.

  • ഇന്റർനാഷണൽ കരികുലം: കൊച്ചി ജെംസ് മോഡേൺ അക്കാദമി കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ 15-ാം സ്ഥാനവും സ്വന്തമാക്കി.

  • ഗവൺമെന്റ് ഡേ സ്കൂൾ: തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ മൂന്നാമതും എത്തി. കൊച്ചി നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയം കേരളത്തിൽ രണ്ടാമതും ദേശീയ തലത്തിൽ അഞ്ചാമതുമാണ്.

  • ഗവൺമെന്റ് റസിഡൻഷ്യൽ സ്കൂൾ: ആലപ്പുഴ പി.എം ശ്രീ ജവാഹർ നവോദയ വിദ്യാലയം ദേശീയ തലത്തിൽ നാലാം റാങ്കും (കേരളത്തിൽ 1), കോഴിക്കോട് നവോദയ ആറാം റാങ്കും (കേരളത്തിൽ 2), എറണാകുളം നവോദയ എട്ടാം റാങ്കും (കേരളത്തിൽ 3) നേടി.

കേരളത്തിലെ ടോപ്പ് 10 ഡേ കോ-എഡ് സ്കൂളുകൾ (ഇന്ത്യൻ കരികുലം):

സംസ്ഥാനത്തെ ഡേ കോ-എഡ് സ്കൂളുകളിൽ കൊച്ചി രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂളാണ് ഒന്നാമത്.

  1. രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ, കൊച്ചി (സ്കോർ: 1186 / 1450)

  2. ക്രിസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം (1176)

  3. ലൊയോള സ്കൂൾ (CBSE), തിരുവനന്തപുരം (1166)

  4. ഭാരതീയ വിദ്യാ ഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം (1162)

  5. മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ സെൻട്രൽ പബ്ലിക് സ്കൂൾ, തിരുവനന്തപുരം (1138)

  6. നവജീവൻ ബഥനി വിദ്യാലയ, തിരുവനന്തപുരം (1127)

  7. ജ്യോതിസ് സെൻട്രൽ സ്കൂൾ, തിരുവനന്തപുരം (1124)

  8. ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ (1123)

  9. സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ, കോഴിക്കോട് (1120)

  10. എക്സൽസിയർ ഇംഗ്ലീഷ് സ്കൂൾ, കോട്ടയം (1118)

അക്കാദമിക് മികവിന് പുറമെ അടിസ്ഥാന സൗകര്യങ്ങൾ,  അധ്യാപകരുടെ ഗുണനിലവാരം ഉൾപ്പെടെ 14 പ്രധാന മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് മൂല്യനിർണയം നടത്തിയത്. പൂർണ്ണമായ റാങ്കിംഗ് പട്ടിക cforerankings.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.