പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സിബിഎസ്ഇ പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരീക്ഷകളുടെ തീയതി വിവരങ്ങൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി പുറത്തുവിട്ടു.

To advertise here,

യുദ്ധസാഹചര്യം കാരണം മാർച്ചിൽ പരീക്ഷകൾ റദ്ദാക്കിയതിനെത്തുടർന്ന്, സ്പെഷ്യൽ അസസ്‌മെന്റ് സ്കീം പ്രകാരം നൽകിയ മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്കായാണ് പ്രത്യേക പരീക്ഷ നടത്തുന്നതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സംയം ഭരദ്വാജ് അറിയിച്ചു. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഏഴ് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ 40 വിഷയങ്ങളിലെ പരീക്ഷകളാണ് മുൻപ് ബോർഡ് റദ്ദാക്കിയിരുന്നത്.

  • പരീക്ഷാ തീയതി: 2026 ഒക്ടോബർ 23 മുതൽ ഒക്ടോബർ 28വരെ.

  • ഹാൾ ടിക്കറ്റ് / അഡ്മിറ്റ് കാർഡ്: അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷാർഥികൾക്ക് ഇത് ഡൗൺലോഡ് ചെയ്യാം.

  • പരീക്ഷാ കേന്ദ്രം: ഓരോ രാജ്യത്തും വിദ്യാർഥികളുടെ ലിസ്റ്റ് (LOC) അടിസ്ഥാനമാക്കി ഒരു പരീക്ഷാ കേന്ദ്രം വീതം അനുവദിച്ചിട്ടുണ്ട്.

  • പ്രത്യേക ശ്രദ്ധയ്ക്ക്: ഈ പ്രത്യേക പരീക്ഷയിൽ ലഭിക്കുന്ന മാർക്കായിരിക്കും അന്തിമ മാർക്കായി കണക്കാക്കുക. ഇത് മുൻപ് നൽകിയ അസസ്‌മെന്റ് മാർക്കിന് പകരമായി നിലവിൽ വരും.

പരീക്ഷാ ടൈംടേബിൾ

തീയതിപരീക്ഷ സമയംവിഷയം (Subjects)
ഒക്ടോബർ 23, 2026രാവി രാവിലെ 10:30 - ഉച്ചയ്ക്ക് 1:30പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്
ഒക്ടോബർ 24, 2026

രാവിലെ 10:30 - ഉച്ചയ്ക്ക് 1:30

 

(ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ: 10:30 - 12:30)

സൈക്കോളജി, ബിസിനസ് സ്റ്റഡീസ്, ഫിസിക്കൽ ആക്ടിവിറ്റി ട്രെയിനർ
ഒക്ടോബർ 26, 2026

രാവിലെ 10:30 - ഉച്ചയ്ക്ക് 1:30

 

(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: 10:30 - 12:30)

ബയോളജി, ഇൻഫർമേഷൻ ടെക്നോളജി, മാർക്കറ്റിംഗ്, മൾട്ടിമീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
ഒക്ടോബർ 27, 2026രാവിലെ 10:30 - ഉച്ചയ്ക്ക് 1:30ഹോം സയൻസ്, ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസസ്, കമ്പ്യൂട്ടർ സയൻസ്
ഒക്ടോബർ 28, 2026രാവിലെ 10:30 - ഉച്ചയ്ക്ക് 1:30ഇംഗ്ലീഷ് കോർ