ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയുടെ സമയക്രമം ചൊവ്വാഴ്ച പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍. മേയ് നാലു മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍. ജൂലായ് 15നകം ഫലം പ്രസിദ്ധീകരിക്കും.

To advertise here,

സാധാരണ ഫെബ്രുവരി മാര്‍ച്ചിലാണ് ബോര്‍ഡ് പരീക്ഷകള്‍ നടത്താറുള്ളത്. ഈ അധ്യയനവര്‍ഷം കോവിഡ്കാരണം സ്‌കൂളുകള്‍ തുറക്കാതിരുന്നതും മറ്റും കണക്കിലെടുത്താണ് വൈകിയത്. സിലബസിലും ഇക്കുറി കുറവു വരുത്തിയിരുന്നു.

1975-നുശേഷം സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ എഴുതിയ എല്ലാവരുടെയും മാര്‍ക്ക് ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. പഴയ രേഖകള്‍ എളുപ്പത്തില്‍ ലഭിക്കാനാണിത്.

പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പത്തു ലക്ഷം അധ്യാപകര്‍ക്ക് സി.ബി.എസ്.ഇ. പരിശീലനം നല്‍കും.

Content Highights: CBSE date sheet will be released tuesday