ന്യൂഡല്‍ഹി: പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസില്‍ പ്രധാന മാറ്റങ്ങളുമായി സിബിഎസ്ഇ. 2026-ലെ പരീക്ഷയിലാണ് മാറ്റങ്ങള്‍. സയന്‍സ്, സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസുകള്‍ വിവിധ ഭാഗങ്ങളായി തിരിച്ചതാണ് പ്രധാനമാറ്റമെന്ന് സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ചോദ്യക്കടലാസ് പരിചയപ്പെടുന്നതിനായി ഇതിന്റെ മാതൃക cbseacademic.nic.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- സയന്‍സ്: മൂന്ന് ഭാഗങ്ങള്‍. സെക്ഷന്‍ എ -ബയോളജി, ബി-കെമിസ്ട്രി, സി-ഫിസിക്‌സ്
- സോഷ്യല്‍ സയന്‍സ്: നാല് ഭാഗങ്ങള്‍. സെക്ഷന്‍ എ -ഹിസ്റ്ററി, ബി -ജ്യോഗ്രഫി, സി -പൊളിറ്റിക്കല്‍ സയന്‍സ്, ഡി -ഇക്കണോമിക്‌സ്.
പരീക്ഷയെഴുതുമ്പോള്‍, ഉത്തരക്കടലാസ് സയന്‍സിന് മൂന്ന് ഭാഗമായും സോഷ്യല്‍ സയന്‍സിന് നാല് ഭാഗമായും തിരിക്കണം. ബന്ധപ്പെട്ട ഭാഗത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുമാത്രമേ ആ ഭാഗത്തെ ഉത്തരങ്ങള്‍ എഴുതാവൂ. ഒരു ഭാഗത്തെ ഉത്തരം മറ്റൊരു ഭാഗത്ത് എഴുതുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. ഇങ്ങനെവന്നാല്‍ മൂല്യനിര്‍ണയം നടത്തില്ല. മാത്രമല്ല, ഫലം പ്രഖ്യാപിച്ചതിനുശേഷമുള്ള പരിശോധനയിലോ പുനര്‍മൂല്യനിര്‍ണയത്തിലോ ഇവ പരിഗണിക്കില്ല.
Content Highlights: CBSE introduces significant changes to Class 10 board exam papers for Science & Social Science from 2026. Divided into sections for better evaluation. Model papers available.
Published: 11 Dec 2025, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented