നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് (എൻസിസിടി) സ്ഥാപനമായ, പുണെ വൈകുന്ത് മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (വാമ്‌നികോം) [സാവിത്രിബായ് ഫുലെ പുണെ യൂണിവേഴ്‌സിറ്റി റോഡ്, പുണെ, മഹാരാഷ്ട്ര-411007], ബാച്ച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഇൻ കോ-ഓപ്പറേറ്റീവ് ബാങ്കിങ് ആൻഡ് ഫിനാൻസ് (ബിബിഎ-സിബിഎഫ്) ആദ്യ ബാച്ചിലേക്കുള്ള (2025-29) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: 10+2 (ഹയർ സെക്കൻഡറി)/ തത്തുല്യ പരീക്ഷ (സിബിഎസ്ഇ, ഐസിഎസ്ഇ, സ്റ്റേറ്റ് ബോർഡ്, എൻഐഒഎസ് അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ബോർഡ്) ജനറൽ/ഒബിസി വിഭാഗക്കാരെങ്കിൽ കുറഞ്ഞത് 50-ഉം എസ്‌സി/എസ്ടി വിഭാഗക്കാരെങ്കിൽ 45-ഉം ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.
ഇനിപ്പറയുന്ന ഏതെങ്കിലും ദേശീയതല പ്രവേശനപ്പരീക്ഷയിൽ സാധുവായ സ്കോർ വേണം:
(i) നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് -2025
(ii) ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ നടത്തുന്ന അണ്ടർ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് -2025
(iii) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് -2025
അപേക്ഷ www.vamnicom.gov.in വഴി ഓഗസ്റ്റ് 26 വരെ നൽകാം (ലേറ്റസ്റ്റ് ന്യൂസിലെ ലിങ്ക് വഴി).
Content Highlights: BBA in Co-operative Banking & Finance Admissions Open
Published: 26 Aug 2025, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented