കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിലെ ആയിരത്തിലധികം ഒഴിവുകൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ വിവരങ്ങളുമായി മാതൃഭൂമി തൊഴിൽവാർത്തയുടെ പുതിയ ലക്കം പുറത്തിറങ്ങി (ഒക്ടോബർ 12). സി-ഡാക്കിലെ പ്രോജക്ട് സ്റ്റാഫ്, കോസ്റ്റ് ഗാർഡിലെ നാവിക്/യാന്ത്രിക് ഒഴിവുകൾ, പ്രധാനപ്പെട്ട പി.എസ്.സി. പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ, മോക് ടെസ്റ്റുകൾ എന്നിവ പുതിയ ലക്കത്തിന്റെ ഉൾപ്പെടുന്നു. 

To advertise here,

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർമാരേയും കണ്ടക്ടർമാരേയും നിയമിക്കുന്നു. 1040 ഒഴിവുണ്ട്. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം. കൂടാതെ അധികസമയത്തിന് അധിക അലവൻസും ലഭിക്കും. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) പ്രോജക്ട് സ്റ്റാഫിന്റെ 858 ഒഴിവിലേക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിൽ 121 ഒഴിവ് തിരുവനന്തപുരത്താണ്. കോസ്റ്റ് ഗാർഡിൽ നാവിക്/ യാന്ത്രിക് തസ്തിയിലെ 365 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന വിജ്ഞാപനം.

ഒക്ടോബർ 12-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനവഴിയിലെ വേറിട്ട അവസരങ്ങൾ പരിചയപ്പെടുത്തുന്ന പംക്തിയും ഈ ലക്കത്തിൽ ആരംഭിച്ചിട്ടുണ്ട്. കാലടി സംസ്‌കൃത സർവകലാശാലയിലെ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനെയാണ് ഇത്തവണ പരിചയപ്പെടുന്നത്.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയിൻ) പരീക്ഷക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക പരിശീലനവും ഈ ലക്കത്തിലുണ്ട്. ഒക്ടോബർ 17, 31 തീയതികളിൽ നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടൈപ്പിസ്റ്റ്/ കംപ്യൂട്ടർ അസിസ്റ്റന്റ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.

ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം. മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/