
ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) സെക്രട്ടേറിയറ്റിൽ കരിയർ ആരംഭിക്കാൻ മികച്ച അവസരം. യങ് പ്രൊഫഷണൽസ് പ്രോഗ്രാം (YPP) 2026-ലേക്കുള്ള അപേക്ഷകൾ യു.എൻ. ക്ഷണിച്ചു തുടങ്ങി.
അറിയേണ്ട പ്രധാന കാര്യങ്ങൾ:
-
തസ്തികയും ശമ്പള സ്കെയിലും: P-1, P-2 ലെവലുകളിലുള്ള എൻട്രി ലെവൽ അസോസിയേറ്റ് ഓഫീസർ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ്.
-
നിയമന രീതി: പരീക്ഷ പാസാകുന്നവരെ വർഷ കാലാവധിയുള്ള ഒരു പാനലിൽ (Roster) ഉൾപ്പെടുത്തും. ഒഴിവുകൾ വരുന്ന മുറയ്ക്ക് ഇവരിൽനിന്ന് ആദ്യഘട്ടത്തിൽ രണ്ട് വർഷത്തെ ഫിക്സഡ് കോൺട്രാക്ടിൽ നിയമനം നൽകും. പ്രകടനം തൃപ്തികരമെങ്കിൽ കരാർ നീട്ടി നൽകുന്നതാണ്.
-
ജോലി സ്ഥലങ്ങൾ: ന്യൂയോർക്ക്, ജനീവ, ബാങ്കോക്ക്, വിയന്ന, നെയ്റോബി, സാന്റിയാഗോ തുടങ്ങി ലോകമെമ്പാടുമുള്ള യു.എൻ ആസ്ഥാനങ്ങളിലും ഫീൽഡ് ഓഫീസുകളിലും ജോലി ചെയ്യാനുള്ള സന്നദ്ധത ഉണ്ടായിരിക്കണം.
ആർക്കൊക്കെ അപേക്ഷിക്കാം?
-
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റാ സയൻസ്, സോഷ്യൽ അഫയേഴ്സ്, എൻവിറോൺമെന്റൽ സ്റ്റഡീസ് അല്ലെങ്കിൽ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം. ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
-
മേഖലകൾ: അഗ്രികൾച്ചർ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടിങ്, ലോ, ഹ്യുമാനിറ്റീസ്, മാത്സ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണന.
-
പ്രവൃത്തിപരിചയം: ഒട്ടും നിർബന്ധമില്ല! എന്നാൽ ഒരേ രാജ്യത്തുനിന്ന് 90-ൽ കൂടുതൽ പേർ ഒരു വിഷയത്തിലേക്ക് അപേക്ഷ നൽകിയാൽമാത്രം മുൻപരിചയം ഒരു അധിക യോഗ്യതയായി പരിഗണിച്ചേക്കാം.
അപേക്ഷിക്കുമ്പോൾ ഇത് ശ്രദ്ധിക്കാതെ പോകരുത്!
യു.എന്നിന്റെ Inspira പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫോമിലെ Main Course of Study അല്ലെങ്കിൽ Field of Study കോളത്തിൽ ഒരു കാരണവശാലും Other എന്ന് തിരഞ്ഞെടുക്കരുത്. അങ്ങനെ ചെയ്താൽ അപേക്ഷ യാതൊരു മുന്നറിയിപ്പുമില്ലാതെ നിരസിക്കപ്പെടും.
നിങ്ങളുടെ കൃത്യമായ കോഴ്സ് പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ, ഏറ്റവും അടുത്ത അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്തശേഷം അഡീഷണൽ കമന്റ് ബോക്സിൽ ബിരുദത്തിന്റെ പൂർണ്ണ രൂപം രേഖപ്പെടുത്തിയാൽ മതിയാകും.
Content Highlights: Entry-level P-1 and P-2 associate officer positions in the UN secretariat
Published: 18 Oct 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented