
സിനിമാ പഠനം. അതും അന്താരാഷ്ട്ര നിലവാരത്തില്‍ സിനിമയുടെ എല്ലാ തലങ്ങളിലും ആഴത്തിലൂടെ സ്പര്‍ശിച്ച് പോകുന്ന ഒന്ന്. അതാണ് കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് ലക്ഷ്യംവെയ്ക്കുന്നത്. അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരിലുളള സ്ഥാപനം സിനിമയുടെ വ്യത്യസ്ത തലങ്ങളിലേക്കാണ് ജാലകം തുറക്കുന്നത്. പ്രശസ്ത സംവിധായകന്‍ സയീദ അക്തര്‍ മിര്‍സയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍. ജിജോയ് പി.ആര്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍.
തിരക്കഥാ രചനയ്ക്കടക്കം ഇവിടെ വകുപ്പുകളുണ്ട്. അവാര്‍ഡ് ജേതാക്കളടക്കം ഇവിടെ അധ്യാപകരായി എത്തുന്നു. ഗസ്റ്റ് ഫാക്കല്‍റ്റിയായി വി.കെ പ്രകാശ്, അളകപ്പന്‍, മുരളി മേനോന്‍, അജിത് എ ജോര്‍ജ്, അരവിന്ദന്‍ ജി.പി എന്നിവരുമെത്തുന്നു. ജനുവരി 11 2016-നാണ് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന ഹമീദ് അന്‍സാരി ആണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. കോട്ടയം ജില്ലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്. വിവിധ വകുപ്പുകള്‍ പരിചയപ്പെടാം.
Also Read
1) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്‍ഡ് ഡയറക്ഷന്‍
2) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിനിമാറ്റോഗ്രഫി
3) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡിറ്റിങ്
4) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓഡിയോഗ്രഫി
5) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ്
6) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആക്ടിങ്
വിവിധ കോഴ്‌സുകളും യോഗ്യതകളും
1. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലാമ പ്രോഗ്രാം ഇന്‍ സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്‍ഡ് ഡയറക്ഷന്‍.
പത്ത് സീറ്റുകളാണ് ഈ കോഴ്‌സിനുള്ളത്.
രാജ്യത്തെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമാണ് യോഗ്യത.
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലാമ പ്രോഗ്രാം ഇന്‍ സിനിമാറ്റോഗ്രഫി.
മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പത്ത് സീറ്റുകളാണ് ഒഴിവുള്ളത്.
രാജ്യത്തെ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമാണ് യോഗ്യത.
3. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ എഡിറ്റിങ്.
പത്ത് സീറ്റുകളാണുള്ളത്. മൂന്ന് വര്‍ഷം ദൈര്‍ഘ്യം കോഴ്‌സിനുണ്ട്.
4.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോഗ്രഫി.
മൂന്ന് വര്‍ഷത്തെ ദൈര്‍ഘ്യം വരുന്ന കോഴ്‌സിന് പത്ത് സീറ്റാണുള്ളത്.
5. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്.
മൂന്ന് വര്‍ഷം ദൈര്‍ഘ്യമാണ് കോഴ്‌സിനുള്ളത്. പത്ത് സീറ്റുകളാണുണ്ടാവുക.
6. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ ആക്ടിങ്.
പത്ത് സീറ്റുകളുണ്ടാകും.
മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമാണ് യോഗ്യത.
സൗകര്യങ്ങള്‍
സിനിമ സ്വപ്‌നം കാണുന്ന എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ് ഫ്‌ളോര്‍ ഇതില്‍ പ്രധാനമാണ്. ക്ലാസ് റൂം തിയേറ്ററുകള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സജ്ജമാക്കിയിട്ടുണ്ട്.
പഠനരീതികള്‍ എന്തൊക്കെ?
സിനിമാ സംവിധാനത്തിന്റെ വ്യത്യസ്ത തലങ്ങളും തിരക്കഥ രചനാരീതികളുമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലാമ പ്രോഗ്രാം ഇന്‍ സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്‍ഡ് ഡയറക്ഷന്‍ കോഴ്‌സ് ചര്‍ച്ച ചെയ്യുന്നത്. സിനിമയുടെ ചരിത്രം കൂടി ഉള്‍പ്പെടുന്ന പഠനരീതിയാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ലെന്‍സിങ്, ലൈറ്റിങ് അടക്കമുള്ള ഭാഗങ്ങള്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലാമ പ്രോഗ്രാം ഇന്‍ സിനിമാറ്റോഗ്രഫി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
പ്രാക്ടിക്കല്‍ അടക്കമുള്ളവ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ എഡിറ്റിംഗ് വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയിട്ടുണ്ട്. റെക്കോഡിങ്ങിന്റെ എല്ലാ മേഖലകളില്‍ കൂടിയും കടന്നുപോകുന്നതാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോഗ്രഫി കോഴ്‌സ്. 2-ഡി, 3-ഡി അടക്കമുളള സാങ്കേതികവിദ്യകളുടെ ആഴത്തിലുളള പഠനമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.
മള്‍ട്ടിമീഡിയ, ഗ്രാഫിക്‌സ്, ആനിമേഷന്‍ ഫിലിം, ബ്രോഡ്കാസ്റ്റ്, വെബ് മീഡിയ അടക്കമുള്ളവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നു. അഭിനയത്തിന്റെ എല്ലാ വശങ്ങളിലൂടെയുമാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ ആക്ടിങ് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുക. ബോഡി ലാംഗ്വേജ്, പ്രൊജക്ഷന്‍, സെന്‍സ്, എമോഷണല്‍ മെമ്മറി തുടങ്ങിയ അനേകം ഘടകങ്ങളാണ് ഈ സഞ്ചാരപാതയിലുണ്ടാവുക.
മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന കലാകാരന്മാര്‍- ഡയറക്ടര്‍ക്ക് പറയാനുള്ളത്

"പവര്‍ഫുള്ളും ഒപ്പം ഏറ്റവുമധികം സ്വാധീനം ചെലുത്താവുന്നതുമായ മീഡിയമാണ് സിനിമ. പുരോഗമനസ്വഭാവമുള്ള സെക്കുലര്‍ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അല്ലെങ്കില്‍ ജെന്‍ഡര്‍ ഇക്വാളിറ്റിയെ മുറുകെപിടിക്കുന്ന കലാകാരന്മാരെ സിനിമക്കാരായി മാറ്റുകയെന്നതും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം ആയിക്കോട്ടെ, ജാതി, ജെന്‍ഡര്‍ ഒക്കെ വെച്ച് വേര്‍തിരിച്ചാണ് ആളുകളെ കാണുന്നത്. ഒരുപാട് ഗ്രൂപ്പുകള്‍ സംഭവിക്കുന്നു. വളരെ അത്യാവശ്യമുള്ള, ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം ഒന്നിച്ചുനില്‍ക്കുന്ന പ്രവണതയാണുള്ളത്. ഇത്തരമൊരു സമൂഹത്തില്‍ കല കൊണ്ട് എല്ലാവരെയും ഒന്നിപ്പിക്കുകയെന്നത് വലിയ കാര്യമാണ്.
സിനിമാ പഠനം കൂടിവരികയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇപ്പോള്‍ ഒരുവിധമുള്ള എല്ലാ സ്ഥാപനങ്ങളിലും സിനിമ പഠനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്വാധീനത്തെ നെഗറ്റീവായി ഉപയോഗിച്ചാല്‍ അതും പ്രശ്‌നമാണ്. അതിനൊരു ഉദാഹരണമാണ് പ്രൊപ്പഗന്‍ഡ വെച്ചിറങ്ങുന്ന സിനിമകള്‍. ഇതും സംഭവിക്കുന്നുണ്ട്. 11 ഏക്കറോളം വരുന്ന കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പ്രധാനമായും ഉള്ളത്. ഈ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും നമ്മള്‍ക്കുണ്ട്. നിരവധി വരുന്ന വര്‍ക്ക്‌ഷോപ്പുകളും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാണ്.
അനുരാഗ് കശ്യപിന്റെ മാസ്റ്റര്‍ ഇന്‍ റെസിഡന്‍സ് എന്ന പുതിയ വര്‍ക്ക്‌ഷോപ്പാണ് ഇപ്പോള്‍ ക്യാംപസില്‍ നടത്തുന്നത്. കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയിലുള്ള മികച്ച സിനിമ പ്രവര്‍ത്തകരെ ക്യാംപസില്‍ കൊണ്ടുവന്ന് താമസിപ്പിച്ച് നടത്തുന്ന വര്‍ക്ക്‌ഷോപ്പാണിത്. വളരെ കുറച്ച് ഗവണ്‍മെന്റ് ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നമ്മള്‍ക്കുള്ളത്. അപ്പോള്‍ പഠനത്തിനും മറ്റും ഗവണ്‍മെന്റ് ഫണ്ടിങ് ഒക്കെയുണ്ടാകും. വളരെ നല്ല അന്തരീക്ഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. എല്ലാ സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്കായി ഇവിടെയൊരുക്കിയിട്ടുണ്ട്. കുറച്ചു കൂടി വിപുലപ്പെടുത്തിയുളള സൗകര്യങ്ങള്‍ക്ക് സ്ഥലം തേടിയിട്ടുണ്ട്.", ജിജോയ് പി.ആര്‍, ഡയറക്ടര്‍

ഏറ്റവും കുറഞ്ഞ ചെലവില്‍ സിനിമ പഠിക്കാം-
വിദ്യാര്‍ഥിക്ക് പറയാനുള്ളത്
" കേരളത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ എല്ലാവിധ സൗകര്യങ്ങളോടെയും സിനിമ പഠിക്കാമെന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേന്മ. മറ്റിടങ്ങളില്‍ ഇവിടെയുള്ളതിന്റെ ഇരട്ടിയിലധികം തുക ഫീസ് അടയ്ക്കണം. ഇത്രയധികം സൗകര്യങ്ങളുമില്ല. ഇന്ത്യയിലും കേരളത്തിലുമുള്ള പ്രഗത്ഭരായ സിനിമാ പ്രവര്‍ത്തകരടക്കം ഇവിടെ ക്ലാസുകളെടുക്കുന്നു. ഫിലിം എജ്യുക്കേഷനില്‍ പ്രധാനമായ വര്‍ക്ക്‌ഷോപ്പുകളും ഇവിടെ ധാരാളമായി നടത്തുന്നു. അക്കാദമിക്കായിട്ട് സിനിമയെ സമീപിക്കാന്‍ പറ്റുന്ന ഒരിടമാണ് കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ചുരുങ്ങിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മാത്രമേ ഇത്തരം പഠനരീതികള്‍ക്ക് സൗകര്യമൊരുക്കുകയുള്ളൂ. അതായത് ഓരോത്തരുടെയും അഭിരുചിക്ക് അനുസരിച്ച് ഇവിടെ സിനിമ പഠിക്കാം.
ക്യാംപസില്‍ താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ രീതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേത്. കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഴുവന്‍ പേര്. ഇത് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെ ചിലർക്കെങ്കിലും "സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടാണോ അതോ ആര്‍ട്ട്‌സ് കോളേജാണോ" എന്ന നിലയിൽ സംശയം ഉണ്ടാക്കുന്നുണ്ട്. "കെ.ആര്‍ നാരായണൻ നാഷണൽ ഫിലിം ഇൻസ്റിറ്റ്യൂട്ട്" എന്ന് പുനർനാമകരണം നടത്തുന്നത് അനിവാര്യമാണ്. സർക്കാരിൻ്റെ പ്രത്യേകമായ പരിഗണന കൂടി ലഭിച്ചാൽ "CILECT " മെമ്പർഷിപ്പ് ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ചുരുക്കം സ്ഥാപനങ്ങളിലൊന്നായ കെ.ആര്‍ നാരായണന്‍ ഇൻസ്റിറ്റ്യൂട്ട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കാലം വിദൂരമല്ല.", ഹരിപ്രസാദ് കെ.എന്‍, ഡയറക്ഷന്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥി.
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.krnnivsa.com/
know the campus മുന്‍ ലക്കങ്ങള്‍ വായിക്കാം-
സാമൂഹിക വിഷയങ്ങളാണോ താത്പര്യം? തിരഞ്ഞെടുക്കാം ടിസ്സ് | Know the campus
കുതിക്കാം കുസാറ്റിനൊപ്പം, അറിയാം കോഴ്സുകൾ | Know the Campus
Content Highlights: know the campus on kr narayanan film institute
Published: 05 Aug 2024, 10:55 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented