
ആഗോളതലത്തില്‍ നിലവാരം പുലര്‍ത്തുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം. പല തലങ്ങളിലും പേരെടുത്ത കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്. അതേ കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് (കുസാറ്റ്) മറ്റു വിശദീകരണങ്ങള്‍ ആവശ്യമില്ല. ഉന്നത വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങുന്നില്ല, ഗവേഷണ തലത്തിലുടനീളം ഇന്ന് പായുകയാണ് കുസാറ്റ്. രാജ്യത്തിനും സമൂഹത്തിന് തന്നെയും വിദ്യാഭ്യാസവും ഗവേഷണവും കൊണ്ട് ഗുണങ്ങളുണ്ടാക്കുകയെന്നതും കുസാറ്റിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങള് വിശദീകരിച്ചും കണ്ടെത്തിയും ഇന്നും കുസാറ്റ് മുന്നേറുകയാണ്. അപ്ലൈഡ് സയന്‍സ്, ടെക്നോളജി, ഇന്‍ഡസ്ട്രി, മാനേജ്മെന്റ്, സോഷ്യല്‍ സയന്‍സ് എന്നിങ്ങനെ കുസാറ്റ് തൊടാത്ത മേഖലകള്‍ വിരളം. വിദ്യാഭ്യാസമേഖലയില്‍ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണവും ആശയ കൈമാറ്റങ്ങളും കുസാറ്റിന്റെ മേന്മകളിൽ ചിലതാണ്.
ചരിത്രം ഇങ്ങനെ...
സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസിന് 1938-ല്‍ തുടക്കമായെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നീ വകുപ്പുകള്‍ക്ക് തുടക്കമാകുന്നത് 1958-ലാണ്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മറൈന്‍ ബയോളജിയില്‍ ഏറ്റവും മികച്ച സ്ഥാപനമെന്ന പേരെടുക്കാനും സാധിച്ചു. സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിന് തുടക്കമാകുന്നത് 1962-ലാണ്. 1963-ല്‍ രൂപം കൊണ്ട ഹിന്ദി വകുപ്പിന് സവിശേഷതകളേറെയുണ്ട്. അന്നത്തെ കാലത്ത് ഗവണ്മെന്റ് മഹാരാജാസ് കോളേജ് കാമ്പസില്‍ സ്ഥാപിച്ച ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിന്ദി സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഹിന്ദി ഡിപ്പാര്ട്ടുമെന്റുകളിലൊന്ന് കൂടിയായിരുന്നു. ഇതേ വര്‍ഷം തന്നെ കേരള സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സിന്റെ എറണാകുളം കേന്ദ്രത്തിനും തുടക്കമായി. 1964-ലാണ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എസ്എംഎസ്) പിറവികൊള്ളുന്നത്. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ബിസിനസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന് കൂടിയാണിത്. കേരള സര്‍വകലാശാലയുടെ ഭാഗമായിട്ടായിരുന്നു ഇത് സ്ഥാപിക്കപ്പെട്ടത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ബയോളജി ആന്‍ഡ് ഓഷ്യാനോഗ്രഫിക്ക് 1965-ലാണ് തുടക്കമാകുന്നത്. 1967-ല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിന്ദി മഹാരാജാസ് കാമ്പസില്‍ നിന്ന് തൃക്കാക്കരയിലേക്ക് മാറ്റി. കേരള സര്‍വകലാശാലയുടെ പിന്തുണയുമായുള്ള യാത്രയ്ക്ക് അവസാനമാകുന്നത് 1971-ലാണ്. 1971 ജൂലായിലാണ് കേരള സര്‍വകലാശാലയുടെ എറണാകുളം കേന്ദ്രമെന്നത് യൂണിവേഴ്സിറ്റി ഓഫ് കൊച്ചിനിലേക്ക് മാറുന്നത്. കേന്ദ്രസര്‍ക്കാരിന്റെ 1958-ലെ ചില നയങ്ങള്ക്കനുസരിച്ചായിരുന്നു ഇത്. 1971-ല്‍ തന്നെയാണ് യൂണിവേഴ്സിറ്റി ഓഫ് കൊച്ചിനില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി രൂപംകൊള്ളുന്നത്. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (ആര്‍ആര്‍ഐഐ) സഹകരിച്ചായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം അതായത് 1972-ല്‍ പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജിയില്‍ ബി.ടെക് രണ്ടുവര്‍ഷക്കാല ബി.എസ്സി കോഴ്സായി ആരംഭിച്ചു. (post-B.Sc). യൂണിവേഴ്സിറ്റി ഓഫ് കൊച്ചിയിലേക്ക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജിയും ഉള്‍ച്ചേര്‍ക്കുന്നത് 1975-ലാണ്. ഇത് യൂണിവേഴ്സിറ്റിയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. ഇതേ വര്‍ഷം തന്നെയാണ് കൊച്ചിന് യൂണിവേഴ്സിറ്റി ലൈബ്രറിക്കും തുടക്കമാകുന്നത്. ജര്‍മന്‍, ജാപ്പനീസ് പോലുള്ള വിദേശ ഭാഷകള്‍ക്കായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന് ലാംഗ്വേജസും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാസ്റ്റിസ്റ്റ്ക്സ് എന്നിവ 1976-ല്‍ നിലവില്‍വന്നു. ഇതേ വര്‍ഷം തന്നെയാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് കെമിസ്ട്രി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്സും നിലവില്‍വന്നു. യു.ജി.സിയുടെ പിന്തുണയോടെ യൂണിവേഴ്സിറ്റി സയന്‍സ് ഇന്‍സ്ട്രമെന്റേഷന്‍ സെന്റര്‍ (യുഎസ്ഐസി) 1978-ല്‍ പ്രാബല്യത്തില്‍വന്നു. പാര്‍ട്ട് ടൈം എം.ടെക് പ്രോഗ്രാമുകളുമായി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിനും ഈ വര്‍ഷം തുടക്കമായി. പരിസ്ഥിതി സംബന്ധിയായ പഠനങ്ങള്‍ക്കായി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന് 1983-ല്‍ തുടക്കം കുറിച്ചു. ഇതിനിടെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് എക്കണോമിക്സ്, എന്‍ജിനീയറിങ്ങില്‍ ഗവേഷണപദ്ധതികള്ക്കായുള്ള റിസര്‍ച്ച് ഇന്‍ എന്‍ജിനീയറിങ് പോലുള്ള പടവുകളും കുസാറ്റ് താണ്ടി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ് നിലവില്‍ വരുന്നത് 1984-ലാണ്. യൂണിവേഴ്സിറ്റി ഓഫ് കൊച്ചിന് കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിലേക്ക് (കുസാറ്റ്) പുനര്‍നാമകരണം ചെയ്യുന്നത് 1986 ഫെബ്രുവരിയിലാണ്. കംപ്യൂട്ടര്‍ സെന്റര്‍, ബയോടെക്നോളജിക്കായി ഒരു വകുപ്പ്, വിവിധ ബി.ടെക് പ്രോഗ്രാമുകള്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ്, കൊച്ചിന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കുട്ടനാട്, നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് (എന്‍സി എഎഎച്ച്), സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ്, ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ്, വുമണ്‍സ് സ്റ്റഡീസ് സെന്റര്‍, സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ അഡ്വാന്‍സ് മെറ്റീരിയല്‍സ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജസ്, സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് എന്നിങ്ങനെ വിവിധ ഘട്ടങ്ങളായി കുസാറ്റ് വളര്‍ന്നു. നേട്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട് കുസാറ്റിന് സ്വന്തമായി. കളമശ്ശേരി തൃക്കാക്കരയാണ് പ്രധാന കാമ്പസ്.
ഗവേഷണമേഖലകള്‍:
1) അപ്ലൈഡ് കെമിസ്ട്രി
2) മറൈന്‍ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി
3) അപ്ലൈഡ് എക്കണോമിക്സ്
4) മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്സ്
5) അറ്റ്മോസ്ഫറിക് സയന്‍സസ്
6) മറൈന്‍ സയന്‍സസ്
7) ബയോടെക്നോളജി
8) മാത്തമാറ്റിക്സ്
9) കെമിക്കല്‍ ഓഷ്യാനോഗ്രഫി
10) കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്
11) മാത്തമാറ്റിക്സ്
12) ഫോട്ടോണിക്സ്
13) കംപ്യൂട്ടര്‍ സയന്‍സ്
14) ഫിസിക്കല്‍ ഓഷ്യാനോഗ്രഫി
15) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ്സ്
16) ഇലക്ട്രോണിക്സ്
17) ഫിസിക്സ്
18) എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്
19) ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്
20) പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി
21) ഇന്‍സ്ട്രുമെന്റേഷന്‍
22) ലീഗല്‍ സ്റ്റഡീസ്
23) ഷിപ്പ് ടെക്നോളജി
24) മാനേജ്മെന്റ സ്റ്റഡീസ്
25) സ്റ്റാറ്റിസ്റ്റിക്സ്
വിവിധ വകുപ്പുകളും സെന്ററുകളും..
എന്‍ജിനയറിങ്:
a) സ്കൂള്‍ ഓഫ് എന്‍ജിനയറിങ്
b) കൊച്ചിന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ്, കുട്ടനാട്
c) കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്
ടെക്നോളജി:
a) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്
b) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കംപ്യൂട്ടര്‍ സയന്‍സ്
c) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ്
d) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍സ്ട്രുമെന്റേഷന്‍
e) ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ്
f) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി
g) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഷിപ്പ് ടെക്നോളജി
എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്:
a) സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്
b) നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത്
ഹ്യൂമാനിറ്റീസ്:
a) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാംഗ്വേജ്സ്
b) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹിന്ദി
സോഷ്യല്‍ സയന്‍സസ്:
a) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് എക്കണോമിക്സ്
b) സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
c) ഡിഡിയു കൗഷാല്‍ കേന്ദ്രാസ് (ഡിഡിയുകെകെ)
മറൈന്‍ സയന്‍സസ്:
a) സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സസ്
b) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റ്മോസ്ഫറിക് സയന്‍സസ്
c) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിക്കല്‍ ഓഷ്യാനോഗ്രഫി
d) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ ഓഷ്യാനോഗ്രഫി
e) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ബയോളജി, മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി
f) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മറൈന്‍ ജിയോളജി ആന്‍ഡ് ജിയോഫിസിക്സ്
g) സ്കൂള്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്
സയന്‍സ്:
a) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് കെമിസ്ട്രി
b) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജി
c) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സ്
d) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സ്
e) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്
f) സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്
ലോ:
a) സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്
b) ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ്
മറ്റ് വിഭാഗങ്ങള്‍:
a) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍
b) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് യൂത്ത് വെല്‍ഫയര്‍
c) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് പബ്ലിക്കേഷന്‍സ്
സെന്ററുകള്‍:
a) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച്ച് (എസിഎആര്‍ആര്‍)
b) സെന്റര്‍ ഫോര്‍ അഡ്വാന്‍സ് മെറ്റീരിയല്‍സ്
c) സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റിസോഴ്സ് മാനേജ്മെന്റ് (സിഐആര്‍എം)
d) സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സ് (സിഎന്‍എസ്)
e) സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി (സി-എസ്ഐഎസ്)
f) സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ എക്സ്ക്ലൂഷന് ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി
g) സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ടെക്നോളജി ട്രാന്‍സ്ഫര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കൊളാബറേഷന് (സിഐടി ടിഐസി)
h) കുസാറ്റ്- എന്‍സിപിഒആര്‍ സെന്റര്‍ ഫോര്‍ പോളര്‍ സയന്‍സ് (സിഎന്സിപിഎസ്)
i) ഡിഡിയു കൗശാല്‍ കേന്ദ്രാസ് (ഡിഡിയുകെകെ)
j) ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസ്
k) ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോമെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസ് (ഐയുസിഎന്‍ഡി)
l) ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ എത്തിക്സ് ആന്‍ഡ് പ്രോട്ടോകോള്സ് (ഐസിആര്‍ഇപി)
m) സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ്
n) നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത്
o) സോഫിസിക്കേറ്റ്ഡ് ടെസ്റ്റ് ആന്‍ഡ് ഇന്സ്ട്രുമെന്റ്ഷന് സെന്റര്‍ (എസ്ടിഐസി)
p) യുജിസി സെല്‍ ഫോര്‍ എസ്സി/ എസ്ടി
q) വുമണ്‍സ് സ്റ്റഡീസ് സെന്റര്‍
r) യൂണിവേഴ്സിറ്റി ലൈബ്രറി
വിശദവിവരങ്ങള്‍ക്ക്
നേട്ടങ്ങളുടെ നീണ്ട പട്ടിക മാത്രം അവകാശപ്പെടാനുള്ള കുസാറ്റിനെ കുറിച്ച് വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാം: https://cusat.ac.in/index
Content Highlights: know the campus on cusat
Published: 12 Jul 2024, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented