
സാമൂഹിക വ്യവസ്ഥിതികളെ മാറ്റാനുതുകന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലൊരു വിദ്യാഭ്യാസം. അതായിരുന്നു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സ്ഥാപിക്കുമ്പോഴുള്ള പ്രധാന ലക്ഷ്യം. 1936-ല്‍ സ്ഥാപിക്കപ്പെടുമ്പോള്‍ സര്‍ ദാറോബജി ടാറ്റാ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കെന്നായിരുന്നു ഇതിന്റെ പേര് (Sir Dorabji Tata Graduate School of Social Work). 1944-ലാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സായി പുനര്‍നാമകരണം ചെയ്യുന്നത്. മുംബൈ, തുല്‍ജാപുര്‍, ഗുവാഹാട്ടി, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന് കാമ്പസുകളുള്ളത്. ടിസ്സ് എന്ന ചുരുക്കപ്പേരിലാണ് സ്ഥാപനം അറിയപ്പെടുന്നത്.
കേവലം 20 വിദ്യാര്‍ഥികളുമായാണ് സര്‍ ദാറോബജി ടാറ്റാ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സോഷ്യല്‍ വര്‍ക്ക് വിദ്യാഭ്യാസത്തിന്റെ തുടക്കകാരെന്ന് വേണമെങ്കില്‍ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. ആദ്യ ഫീല്‍ഡ് ആക്ഷന്‍ പ്രൊജക്ട് 1937-ലെ ദി ചൈല്‍ഡ് ഗൈഡന്‍സ് ക്ലിനിക്കാണ്. ഇന്നത് മസ്‌കാന്‍: സെന്റര്‍ ഫോര്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടെന്ന പേരിലാണ് അറിയപ്പെടുന്നത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 1948-ല്‍ അഭയാര്‍ഥി കാമ്പുകളിലേക്ക് റിലീഫ് ടീമിനെ അയ്ക്കാന്‍ സ്ഥാപനം തയ്യാറായി. അഭയാര്‍ത്ഥി കാമ്പുകളിലേക്കുള്ള രക്ഷാപ്രവര്‍ത്തകരുടെ വരവിന്റെ തുടക്കം ഇതോടെയാണെന്നും വിലയിരുത്തപ്പെടുന്നു
1954-ല്‍ മുംബൈയിലെ ദേവ്‌നറിലേക്ക് സ്ഥാപനം മാറി. ഇന്ന് ടിസ്സിന്റെ പ്രധാന കാമ്പസാണിത്. സ്ഥാപനത്തിന് യു.ജി.സി അംഗീകാരം ലഭിക്കുന്നതാകട്ടെ 1964-ലാണ്. അന്താരാഷ്ട്ര സംഘടനയായ യൂണിസെഫിന്റെ (UNICEF) സഹായത്തോടെ ദി യൂണിറ്റ് ഫോര്‍ ചൈല്‍ഡ് ആന്‍ഡ് റിസര്‍ച്ച് യൂത്തെന്ന ഗവേഷണം സ്ഥാപനവും 1969-ല്‍ നിലവില്‍ വന്നു. അതാത് മേഖലകളില്‍ ഗവേഷണ സ്ഥാപനം 1970-നും 1984-നുമിടയിലായി പ്രാബല്യത്തിലെത്തി.

1980-ല്‍ ഈവനിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളായ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സും സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഗ്രാമപ്രദേശത്തൊരു കാമ്പസ് എന്ന സ്വപ്‌നം ഉയരുന്നത് 1986-ലാണ്. മഹാരാഷ്ട്രാ സര്‍ക്കാര്‍ ഇതിനായി 100 ഏക്കറും സ്വപ്‌നത്തിന് ചിറകേകാന്‍ ടിസ്സിന് നല്‍കി.
ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ 1993-ലാണ് ആരംഭമായത്. മുംബൈ കാമ്പസ് വികസനം, നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (എന്‍എഎസി) ഫൈവ് സ്റ്റാര്‍ റേറ്റിങ്, ലഡാക്ക്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളില്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റില്‍ ഡിപ്ലോമ കോഴ്‌സ് എന്നിങ്ങനെ വളര്‍ച്ചയുടെ വിവിധ പടവുകള്‍ ടിസ്സ് പിന്നീട് കണ്ടു. 2011-ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച സ്ഥാപനം ഇന്ന് 19 സ്‌കൂള്‍, 69 പ്രോഗ്രാമുകള്‍, അഞ്ചു സെന്ററുകള്‍ എന്നതില്‍ എത്തിനില്‍ക്കുന്നു. പ്രൊഫ. ഡി.പി സിങ് ചാന്‍സലറായുള്ള സ്ഥാപനത്തില്‍ ഇന്ന് പിഎച്ച്.ഡി, പി.ജി, യു.ജി, സ്‌കില്‍ എജ്യുക്കേഷന്‍, ഇന്റര്‍നാഷണല്‍ എന്നിങ്ങനെ വിവിധ കോഴ്‌സുകളാണുള്ളത്.
പിഎച്ച്.ഡി കോഴ്‌സുകള്‍
1) സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ സോഷ്യല്‍ വര്‍ക്ക്
2) സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ ഇക്കോളജിക്ക് കീഴില്‍ പിഎച്ച്.ഡി ഇന്‍ അപ്ലൈഡ് സൈക്കോളജി
3) സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ടീച്ചര്‍ എജ്യുക്കേഷന് കീഴില്‍ പിഎച്ച്.ഡി ഇന്‍ എജ്യുക്കേഷന്‍
4) സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റം സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ഹെല്‍ത്ത് സര്‍വീസസ് മാനേജ്‌മെന്റ്
5) സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റം സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ പബ്ലിക് ഹെല്‍ത്ത്
6) ജംഷഢ്ജി ടാറ്റാ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ഡിസാസ്റ്റര്‍ സ്റ്റഡീസ്
7) സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസ്
8) സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ഹാബിറ്റാറ്റ് സ്റ്റഡീസ്
9) സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്
10) അഡ്വാന്‍സ് സെന്റര്‍ ഫോര്‍ വുമണ്‍സ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ വുമണ്‍സ് സ്റ്റഡീസ്
11) സ്‌കൂള്‍ ഓഫ് ലോ, റൈറ്റ്‌സ് ആന്‍ഡ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഗവേണന്‍സിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ആക്‌സെസ്സ് ടു ജസ്റ്റിസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ്
12) സ്‌കൂള്‍ ഓഫ് മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്
13) സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസീസിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ഇന്‍ക്ലൂസീവ് ഡെവലപ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ്
14) സെന്റര്‍ ഫോര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്
ടിസ്സിന്റെ ഓഫ് കാമ്പസ് പിഎച്ച്.ഡി കോഴ്‌സുകള്‍
1) തുല്‍ജാപുര്‍ കാമ്പസ് സ്‌കൂള്‍ ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ റൂറല്‍ ഡെവലപ്പ്‌മെന്റ്
2) ഗുവാഹാട്ടി കാമ്പസില്‍ പിഎച്ച്.ഡി ഇന്‍ സോഷ്യല്‍ സയന്‍സ്
3) ഹൈദരാബാദ് കാമ്പസ്, സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സിന് കീഴില്‍ പിഎച്ച്.ഡി ഇന്‍ പബ്ലിക് പോളിസി
പി.ജി പ്രോഗ്രാമുകള്‍
1) മുംബൈ കാമ്പസ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ എജ്യുക്കേഷന്‍
2) മുംബൈ കാമ്പസ് സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ വ്യുമണ്‍സ് സ്റ്റഡീസ്, മാസ്റ്റേഴ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഇലക്ടറല്‍ മാനേജ്‌മെന്റ് ആന്‍ഡ് പ്രാക്ടീസസ്
3) മുംബൈ കാമ്പസ് സ്‌കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് / മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ എന്‍വയോണ്‍മെന്റ്, ക്ലൈമറ്റ് ചേഞ്ച്, സസ്റ്റെയിനബിലിറ്റി സ്റ്റഡീസ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് /മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ റെഗുലേറ്ററി പോളിസി ആന്‍ഡ് ഗവേണന്‍സ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ്/ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ വാട്ടര്‍ ( പോളിസി ആന്‍ഡ് ഗവേണന്‍സ് )
4) മുംബൈ കാമ്പസ് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സിസ്റ്റംസ് സ്റ്റഡീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (ഹെല്‍ത്ത് പോളിസി, എക്കണോമിക്‌സ് ആന്‍ഡ് ഫൈനാന്‍സ്), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (സോഷ്യല്‍ എപ്പിഡെമോളജി - Social Epidemiology)
5) മുംബൈ കാമ്പസില്‍ സ്‌കൂള്‍ ഓഫ് ഹ്യൂമന്‍ ഇക്കോളജിക്ക് (Ecology) കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് പ്രാക്ടീസ്)
6) മുംബൈ കാമ്പസില്‍ സ്‌കൂള്‍ ഓഫ് ലോ, റൈറ്റ്‌സ് ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ ഗവേണന്‍സിന് (Governance) കീഴില്‍ മാസ്റ്റര്‍ ഓഫ് ലോസ് (ആക്‌സെസ്സ് ടു ജസ്റ്റിസ്)
7) മുംബൈ കാമ്പസ്സില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ സ്റ്റഡീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ (ലേബര്‍ സ്റ്റഡീസ് ആന്‍ഡ് പ്രാക്ടീസ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ്, ചേഞ്ച് ആന്‍ഡ് ലീഡര്‍ഷിപ്പ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ (സോഷ്യല്‍ ഓൻട്രപ്രണഷിപ്പ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ്/ മാസ്റ്റര്‍ ഓഫ് സയന്‍സ് (അനലിറ്റിക്‌സ്)
8) മുംബൈ കാമ്പസില്‍ സ്‌കൂള്‍ ഓഫ് മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്
9) തുല്‍ജാപുര്‍ കാമ്പസില്‍ സ്‌കൂള്‍ ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (റൂറല്‍ ഡെവലപ്‌മെന്റ്)
10) മുംബൈ കാമ്പസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (ലൈവ്‌ലീഹുഡ്‌സ് ആന്‍ഡ് സോഷ്യല്‍ ഒന്‍ട്രര്‍പ്രണഷിപ്പ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (മെന്റല്‍ ഹെല്‍ത്ത്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (പബ്ലിക് ഹെല്‍ത്ത്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (വുമണ്‍ സെന്റേര്‍ഡ് പ്രാക്ടീസ്).
11) മുംബൈ കാമ്പസ് ജംഷെട്ട്ജി ടാറ്റാ സ്‌കൂള്‍ ഓഫ് ഡിസാസ്റ്റര്‍ സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് / മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, മാസ്റ്റേഴ്‌സ് ഇന്‍ ഡിസാസ്റ്റര്‍ ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി, മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇന്‍ ഡിസാസ്റ്റല്‍ ആന്‍ഡ് ക്ലൈമറ്റ് റിസ്‌ക് അസെസ്സ്‌മെന്റ്‌സ് ഫോര്‍ സസ്റ്റെയനിബിലിറ്റി.
12) ഹൈദരാബാദ് കാമ്പസ് സ്‌കൂള്‍ ഓഫ് എജ്യുക്കേഷണല്‍ സ്റ്റഡീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ എജ്യുക്കേഷന്‍.
13) ഹൈദരാബാദ് കാമ്പസ് സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ഗവേണൻസിന് കീഴില്‍ ഡുവല്‍ ഡിഗ്രി മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് (എംഎ) ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സിറ്റീസ് ആന്‍ഡ് ഗവേണൻസ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ നാച്ചുറല്‍ റിസോഴ്‌സ് ആന്‍ഡ് ഗവേണൻസ്, മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവേണൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സിറ്റീസ് ആന്‍ഡ് ഗവേണൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ (നാച്ചുറല്‍ റിസോഴ്‌സ് ആന്‍ഡ് ഗവേണൻസ്), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ പബ്ലിക് പോളിസി ആന്‍ഡ് ഗവേണൻസ്.
14) ഹൈദരാബാദ് കാമ്പസിലുള്ള സ്‌കൂള്‍ ഓഫ് ജെന്‍ഡര്‍ ആന്‍ഡ് ലൈവ്‌ലിഹുഡ്‌സിന് കീഴില്‍
മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ ലൈവ്‌ലിഹുഡ്‌സ് : ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ്
മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ ലൈവ്‌ലിഹുഡ്‌സ്: റൂറല്‍ ഡെവലപ്‌മെന്റ്
15) ഗുവാഹാട്ടി കാമ്പസിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസസ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (കൗണ്‍സലിങ്), മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് (ലൈവ്‌ലിഹുഡ്‌സ് ആന്‍ഡ് സോഷ്യല്‍ ഓൻട്രപ്രണഷിപ്പ് )
16) ഗുവാഹാട്ടി കാമ്പസില്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസിന് കീഴില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ എക്കോളജി, എന്‍വയോണ്‍മെന്റ് ആന്‍ഡ് സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ്, മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ സോഷ്യോളജി ആന്‍ഡ് സോഷ്യല്‍ ആന്ത്രപ്പോളജി.
ടിസ്സിന്റെ വിവിധ യു.ജി പ്രോഗ്രാമുകള്‍
1) തുല്‍ജാപുര്‍ കാമ്പസ്സില്‍ നാലുവര്‍ഷത്തേക്കായുള്ള ബാച്ച്‌ലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്
2) മുംബൈ കാമ്പസില്‍ ബാച്ച്‌ലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്
3) തുല്‍ജാപുരില്‍ നാലുവര്‍ഷത്തേക്കായുള്ള ബി.എ ഇന്‍ സോഷ്യല്‍ സയന്‍സസ്
4) ഗുവാഹാട്ടി കാമ്പസിൽല്‍ ബി.എ ഇന്‍ സോഷ്യല്‍ സയന്‍സസ്
5) മുംബൈ കാമ്പസില്‍ ബാച്ച്‌ലര്‍ ഓഫ് സയന്‍സ് ഇന്‍ അനലിറ്റിക്‌സ് ആന്‍ഡ് സസ്റ്റെയിനബിലിറ്റി സ്റ്റഡീസ്
സെന്ററുകളിലെ കോഴ്‌സുകള്‍
മുംബൈ കാമ്പസിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ടീച്ചര്‍ എജ്യുക്കേഷന് കീഴില്‍ നടത്തുന്ന വിവിധ കോഴ്‌സുകള്‍
1) ബി.എഡ്-എം.എഡ്.
2) മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ എജ്യുക്കേഷന്‍.
3) മാസ്റ്റര്‍ ഓഫ് ആര്‍ട്ട്‌സ് ഇന്‍ എജ്യുക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി.
4) എം.എഡ് (ബി.എഡ്-എം.എഡ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി സാധ്യമാണ്.
മുംബൈ കാമ്പസ്സില്‍ സെന്റര്‍ ഫോര്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍
1) മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്
ഇന്റര്‍നാഷണല്‍ ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍
a) ടിസ്സ്-മൊണാഷ് യൂണിവേഴ്‌സിറ്റി :
- ടിസ്സില്‍ ഡുവല്‍ ഡിഗ്രി ഇന്‍ മാസ്റ്റേഴ്‌സ് ഓഫ് ആര്‍ട്ട്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പ്രാക്ടീസ്
- മൊണാഷ് സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് പ്രാക്ടീസും
b) ടിസ്സ്-ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍
- ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ എം.എ സോഷ്യല്‍ ഓൻട്രപ്രണഷിപ്പ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ്.
- ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനില്‍ എം.എസ്‌സി ഇന്‍ ഇന്റര്‍നാഷണല്‍ ബിസിനസും.
c) ടിസ്സ്-സയന്‍സ്‌സ്‌പോ
- ടിസ്സ് മുംബൈ കാമ്പസില്‍ മാസ്റ്റേഴ്‌സ് ഇന്‍ ഗ്ലോബല്‍ അര്‍ബന്‍ ഡെവലപ്‌മെന്റ്
- പാരീസിലുള്ള സയന്‍സ്‌സ്‌പോയില്‍ മാസ്റ്റേഴ്‌സ് ഇന്‍ ഗ്ലോബല്‍ അര്‍ബന്‍ ഡെവലപ്‌മെന്റ്.
d) ടിസ്സ്-മക്വാരി യൂണിവേഴ്‌സിറ്റി
- ഹൈദരാബാദിലെ ടിസ്സ് കാമ്പസും സിഡ്‌നിയിലെ മക്വാരി സര്‍വകലാശാലയും ഒരുമിച്ച് നടത്തുന്ന കോഴ്‌സാണിത്.
സ്‌കില്‍ എജ്യുക്കേഷന്‍ പ്രോഗ്രാമുകള്‍
- 1) അഗ്രികള്‍ച്ചര്‍- ബാച്ച്‌ലര്‍/ ബി.വോക് ഇന്‍ അഗ്രികള്‍ച്ചര്‍
- 2) ഓട്ടോമോട്ടീവ് - ബാച്ച്‌ലര്‍ ഇന്‍ ഓട്ടോമോട്ടീവ് സര്‍വീസിങ്, ബാച്ച്‌ലര്‍ ഇന്‍ ഓട്ടോമോട്ടീവ് മാനുഫാക്ചറിങ്
- 3) ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്- ബാച്ച്‌ലര്‍ ഇന്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്
- 4) ക്യാപിറ്റല്‍ ഗുഡ്‌സ് - ബാച്ച്‌ലര്‍ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ടൂള്‍ മാനുഫാക്ചറിങ്, ബാച്ച്‌ലര്‍ ഇന്‍ മെക്കോട്രോണിക്‌സ് ടെക്‌നോളജി, ബാച്ച്‌ലര്‍ ഇന്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി.
- 5) ചൈല്‍ഡ് കെയര്‍- ബാച്ച്‌ലര്‍ ഇന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍, ബാച്ച്‌ലര്‍ ഇന്‍ ഏര്‍ളി ചൈല്‍ഡ് ഡെവലപ്‌മെന്റ്
- 6) ഇലക്ട്രോണിക്‌സ്- ബാച്ച്‌ലര്‍ ഇന്‍ ഇലക്ട്രോണിക് മാനുഫാക്ചറിങ് സര്‍വീസസ്, ബാച്ച്‌ലര്‍ ഇന്‍ ഓഫീസ് ഓട്ടോമേഷന്‍, ബാച്ച്‌ലര്‍ ഇന്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്
- 7) ഹെല്‍ത്ത്‌കെയര്‍- ബിഎസ്‌സി ഇന്‍ മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ബിഎസ്‌സി ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി, ബി.ഒപ്‌റ്റോം (ബാച്ച്‌ലര്‍സ് ഓഫ് ഒപ്പ്‌റ്റോമെട്രി), ബിഎസ്‌സി ഇന്‍ ഡയലാസിസ് ടെക്‌നോളജി, ബിഎസ്‌സി ഇന്‍ പേഷ്യന്റ് കെയര്‍ മാനേജ്‌മെന്റ് വിത്ത് സ്‌പെഷ്യലേസെഷന്‍ ഇന്‍ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ജെറിയാട്രിക് കെയര്‍
- 8) ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി- ബാച്ച്‌ലര്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ബാച്ച്‌ലര്‍ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്, ബാച്ച്‌ലര്‍ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബാച്ച്‌ലര്‍ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (ഗോള്‍ഡന്‍ ത്രെഷോള്‍ഡ് പ്രോഗ്രാം)
- 9) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എനേബിള്‍ഡ് സര്‍വീസസ്- ബാച്ച്‌ലര്‍ ഇന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ബിഎസ്‌സി ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റജലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്
- 10) ലൈഫ് സയന്‍സസ് (ഫാര്‍മസ്യൂട്ടിക്കല്‍സ്)- ബിഎസ്‌സി ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിങ്, ബിഎസ്‌സി ഇന്‍ മാനുഫാക്ചറിങ് ടെക്‌നോളജി (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി)
- 11) മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രര്‍പ്രണര്‍ഷിപ്പ്- ബാച്ച്‌ലര്‍ ഇന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ബാച്ച്‌ലര്‍ ഇന്‍ ഓപ്പറേഷന്‍സ്
- 12) മീഡിയ ആന്‍ഡ് എന്റര്‍ടൈയിന്‍മെന്റ്- ബാച്ച്‌ലര്‍ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് മള്‍ട്ടീമിഡിയ, ബാച്ച്‌ലര്‍ ഇന്‍ ജേണലിസം
- 13) പവര്‍- ബാച്ച്‌ലര്‍/ ബിഎസ്‌സി ഇന്‍ റിന്യൂബിള്‍ എനര്‍ജി ടെക്‌നോളജി
- 14) റീട്ടെയില്‍ അസോസിയേഷന്‍- ബാച്ച്‌ലര്‍ ഇന്‍ റീട്ടെയില്‍ മാനേജ്‌മെന്റ് (ദി റീട്ടെയില്‍ റെഡി പ്രോഗ്രാം), ബാച്ച്‌ലര്‍ ഇന്‍ റീട്ടെയില്‍ മാനേജ്‌മെന്റ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഓട്ടോമോട്ടീവ് റീട്ടെയില്‍, ബാച്ച്‌ലര്‍ ഇന്‍ റീട്ടെയില്‍ മാനേജ്‌മെന്റ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഓട്ടോമോട്ടീവ് റീട്ടെയില്‍ (ഇന്‍ കൊളാബറേഷന്‍ വിത്ത് മാരുതി സുസുക്കി ഇന്ത്യ)
- 15) എജ്യുക്കേഷന്‍- ബാച്ച്‌ലര്‍ ഇന്‍ സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റ്
- 16) സ്‌പോര്‍ട്ട്‌സ്- ബാച്ച്‌ലര്‍ ഇന്‍ സ്‌പോര്‍ട്ട്‌സ് മാനേജ്‌മെന്റ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ പ്രോഗ്രാമുകള്‍
1) അഗ്രികള്‍ച്ചര്‍- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്.
2) ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് - പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് ആന്‍ഡ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാര്‍ക്കറ്റ്‌സ്, ബാങ്കിങ് ആന്‍ഡ് ഓപ്പറേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്ക് ക്രെഡിറ്റ് മാനേജ്‌മെന്റ്.
3) ചൈല്‍ഡ് കെയര്‍- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് ഡെവലപ്‌മെന്റ് ആന്‍ഡ് എജ്യുക്കേഷന്‍.
4) ഹെല്‍ത്ത്‌കെയര്‍- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വസീസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ക്രിട്ടിക്കല്‍ കെയര്‍ ടെക്‌നോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഹിസ്റ്റോടെക്‌നോളജി ആന്‍ഡ് സൈറ്റോടെക്‌നോളജി.
5) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എനേബിള്‍ഡ് സര്‍വീസസ്- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്.
6) മാനേജ്‌മെന്റ് ആന്‍ഡ് എന്‍ട്രപണര്‍ഷിപ്പ്- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എച്ച്ആര്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ മാര്‍ക്കറ്റിങ്, പോസറ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ട്രെയനിങ് ആന്‍ഡ് ഡെവലപ്‌മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഓപ്പറേഷന്‍ മാനേജ്‌മെന്റ്.
7) പവര്‍- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ഇ-വെഹിക്കിള്‍ ടെക്‌നോളജി
8) ലോജിസ്റ്റിക്‌സ്- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്.
9) ഫുഡ് പ്രോസസ്സിങ്- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ ഫുഡ് ടെക്‌നോളജി.
എന്തുകൊണ്ട് ടിസ്സ്?
സോഷ്യല്‍ വര്‍ക്കില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനം കൂടിയാണ് ടിസ്സ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ക്ക്: https://admissions.tiss.edu/ ഫോണ്‍: 022 - 2552 5252 (Monday to Saturday - Timing 9:00 am to 7:00 pm) Email Id: admissionsinfo@tiss.edu
Content Highlights: know the campus on tiss
Published: 28 Jun 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented