ആഴക്കടലിനെക്കുറിച്ച് അറിയാനും മികച്ച കരിയര്‍ പണിതുയര്‍ത്താനും പറ്റിയ മേഖലയാണ്‌  ഓഷ്യനോഗ്രഫി. ആഴത്തിലുള്ള ഗവേഷണത്തിനായി മനസ്സും ശരീരവും സമര്‍പ്പിക്കുന്നവര്‍ക്ക് ഈ പ്രൊഫഷന്‍ ഏറെ ഇണങ്ങും. അതിനാല്‍തന്നെ വര്‍ഷങ്ങള്‍ നീളുന്ന ഗവേഷണത്തിന് താല്പര്യമുള്ളവര്‍ മാത്രം ഈ വഴി തിരഞ്ഞെടുത്താല്‍ മതിയാകും.

To advertise here,

ഓഷ്യനോഗ്രാഫറുടെ ജോലി

സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് ഓഷ്യനോഗ്രഫി. ഓഷ്യനോഗ്രഫിയില്‍ വൈദഗ്ധ്യം നേടിയ ശാസ്ത്രജ്ഞനാണ് ഓഷ്യനോഗ്രാഫര്‍. സമുദ്രത്തോട് ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും പര്യവേക്ഷണം നടത്തുകയുമാണ് ഓഷ്യനോഗ്രാഫറുടെ പ്രധാന ജോലി. തിരമാലകള്‍, കടലിലെ ജീവിവര്‍ഗങ്ങളുടെ ജീവിതരീതി, കടലിലെ ധാതുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വിവരശേഖരണം, അപഗ്രഥനം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. പഠനത്തിന്റെ ഭാഗമായി കടലില്‍ സഞ്ചരിക്കേണ്ടതായും വന്നേക്കാം. അതിനാല്‍ അതിനനുസരിച്ചുള്ള ആരോഗ്യവും ഉണ്ടാകണം.

ഭൂമിശാസ്ത്ര ശാഖകളുടെ ശൃംഖല 

സമുദ്രങ്ങളുടെ വിശാലതയും അതിനനുസൃതമായി പഠിക്കാനാവുന്ന നിരവധി കാര്യങ്ങളും ഉള്ളതിനാല്‍ സമുദ്രശാസ്ത്രത്തിലെ വിഷയങ്ങളും കടല്‍ പോലെ പരന്നുകിടക്കുന്നു. സമുദ്രജല ജീവികള്‍, അവയുടെ ജൈവവ്യവസ്ഥ, കടല്‍ പ്രവാഹങ്ങള്‍, തിരമാലകള്‍, പ്ലേറ്റ് ടെക്‌റ്റോണിക്‌സ്, സമുദ്രജീവികള്‍ ഉല്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍, ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മറ്റ് ഭൗതിക സ്വഭാവസവിശേഷതകള്‍, സമുദ്രത്തിനടിയിലുള്ള ഊറലുകള്‍, പാറകള്‍ എന്നിവയെക്കുറിച്ചും സമുദ്രജലത്തിന്റെ ചലനത്തെക്കുറിച്ചും സമുദ്രത്തിനടിയിലെ ജീവജാലങ്ങളെക്കുറിച്ചും സമുദ്രജലത്തിന്റെ രാസഘടനയെക്കുറിച്ചും സമുദ്രത്തിന്റെ ഊര്‍ജ്ജതന്ത്രത്തെക്കുറിച്ചും സമുദ്രത്തിന് വന്‍കരകളുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഓഷ്യനോഗ്രാഫര്‍ ഗവേഷണം നടത്തുന്നു. ഈ ഗവേഷണങ്ങള്‍ക്ക് ആവശ്യമായ വിജ്ഞാനം മറ്റ് ശാസ്ത്രശാഖകളില്‍നിന്നും ഓഷ്യനോഗ്രാഫര്‍ കടമെടുക്കുന്നു. അങ്ങനെ ജിയോളജി, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫ്‌ളൂയിഡ് മെക്കാനിക്‌സ് എന്നീ വിഷയങ്ങള്‍ ഓഷ്യനോഗ്രഫിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കൂടാതെ ഊര്‍ജ്ജതന്ത്രം, കാലാവസ്ഥാ പഠനം, റിമോട്ട് സെന്‍സിങ്‌ തുടങ്ങിയ മേഖലകളില്‍നിന്നുള്ള വിഷയങ്ങളും സമുദ്രപഠനത്തില്‍ ഉള്‍പ്പെടുന്നു.

ഓഷ്യനോഗ്രഫിയിലെ വ്യത്യസ്ത പഠന ശാഖകള്‍

ഓഷ്യനോഗ്രഫി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഉള്‍ച്ചേര്‍ന്ന പഠനമേഖലയാണ്. ഭൂമിശാസ്ത്രം പോലെ സമുദ്രശാസ്ത്രവും മള്‍ട്ടി ഡിസിപ്ലിനറിയാണ്. നിരവധി ഉപവിഭാഗങ്ങള്‍ അല്ലെങ്കില്‍ വിഷയങ്ങള്‍ ഓഷ്യാനോഗ്രഫിയില്‍ ഉള്‍ക്കൊള്ളുന്നു. ഫിസിക്കല്‍ ഓഷ്യനോഗ്രഫി, കെമിക്കല്‍ ഓഷ്യനോഗ്രഫി, ബയോളജിക്കല്‍ ഓഷ്യനോഗ്രഫി, ജിയോളജിക്കല്‍ ഓഷ്യനോഗ്രഫി, മറൈന്‍ ജിയോളജി, മറൈന്‍ ബയോളജി,  സാറ്റലൈറ്റ് ഓഷ്യനോഗ്രഫി, മറൈന്‍ ജിയോഫിസിക്‌സ്, മറൈന്‍ സയന്‍സ്, കോസ്റ്റല്‍ ഓഷ്യനോഗ്രഫി, ഓഷ്യന്‍ എഞ്ചിനീയറിംഗ്  തുടങ്ങി വിവിധങ്ങളായ ഉപശാഖകള്‍ ഓഷ്യനോഗ്രഫിക്കുണ്ട്.

കോസ്റ്റല്‍ ആന്‍ഡ് എസ്റ്റ്യൂവറൈന്‍ ഓഷ്യനോഗ്രഫി

കടല്‍ത്തീരത്ത് നില്‍ക്കുമ്പോള്‍ വലുതും ചെറുതുമായ തിരമാലകള്‍ നമ്മള്‍ കാണാറുണ്ടല്ലോ. ഈ തിരമാലകളുടെ ഉറവിടം പല സ്ഥലങ്ങളില്‍ ആയിരിക്കും. ചില തിരമാലകള്‍ അതാത് സ്ഥലത്ത് തന്നെ രൂപം പ്രാപിച്ചവയായിരിക്കും. മറ്റ് ചിലത് ദൂരസ്ഥലങ്ങളിലെ കാറ്റുമൂലം ഉണ്ടായതായിരിക്കും. ചില തിരകള്‍ ആയിരത്തില്‍ അധികം കിലോ മീറ്ററുകള്‍ സഞ്ചരിച്ചിട്ടായിരിക്കും കടല്‍ത്തീരത്ത് വന്നടിയുന്നത്. തിരകളെക്കുറിച്ചും അവ കടല്‍ത്തീരങ്ങളിലും അഴിമുഖങ്ങളിലും ഉണ്ടാക്കുന്ന സ്വധീനത്തെക്കുറിച്ചും തിരകള്‍ വഹിച്ചുകൊണ്ടുവരുന്ന പദാര്‍ത്ഥങ്ങളെക്കുറിച്ചുമെല്ലാം അന്വേഷിക്കുന്ന വിഭാഗമാണ് കോസ്റ്റല്‍ ആന്‍ഡ് എസ്റ്റ്യൂവറൈന്‍ ഓഷ്യനോഗ്രഫി. തീരപ്രദേശത്തിന്റെ മലിനീകരണത്തെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും ഇവര്‍ പഠിക്കാറുണ്ട്.

കോഴ്സുകള്‍

പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലാണ് (എം.എസ് സി, എം.ടെക്.) കൂടുതലും പഠന സൗകര്യങ്ങളുള്ളത്. ഗവേഷണത്തിനും (പിഎച്ച്. ഡി. പ്രോഗ്രാം) അവസരമുണ്ട്. ഓരോ സര്‍വകലാശാലകളിലെയും പി.ജി. പ്രോഗ്രാമുകള്‍ പല പേരുകളിലാണ്. അതിനാല്‍ യോഗ്യതകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കോഴ്‌സുകളുടെയും യോഗ്യതകളറിയുവാന്‍ അതത് സര്‍വകലാശാലകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രധാന പഠനകേന്ദ്രങ്ങള്‍

ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി (http://www.nio.org) ഇന്ത്യയിലെ  പ്രശസ്ത സമുദ്ര പഠന ഗവേഷണ സ്ഥാപനമാണ്. മറ്റ് പഠന കേന്ദ്രങ്ങള്‍ താഴെച്ചേര്‍ക്കുന്നു:

  1. Cochin University of Science and Technology (http://www.cusat.ac.in/)
  2.  Centre for Atmospheric Science, IIT, New Delhi (http://cas.iitd.ac.in)
  3. Department of Ocean Engineering, IIT, Chennai. (http://www.doe.iitm.ac.in/) (http://www.buodisha.edu.in/)
  4. School of Earth, Ocean and Atmospheric Sciences, Goa University (www.unigoa.ac.in) (മറൈന്‍ സയന്‍സ് കോഴ്‌സാണിവിടെയുള്ളത്)
  5.  Karnatak University, Dharward (http://www.kud.ac.in) (മറൈന്‍ സയന്‍സ് കോഴ്‌സാണിവിടെയുള്ളത്)
  6.  Department of Centre for Ocean and Coastal Studies, University of Madras, Chennai. (http://www.unom.ac.in)
  7. Institute of Coastal Management,  Anna University, Chennai (https://www.annauniv.edu)
  8.  University of Andhra (http://www.andhrauniverstiy.edu.in)
  9.  Annamalai University, Tamilnadu (www.annamaliuniversity.ac.in)
  10. Kelkar Education Trust's V.G. Vaze College Of Arts Science And Commerce, Mumbai (www.vazecollege.net)
  11. SIES College of Arts, Science, and Commerce, Mumbai. (www.siesascs.edu.in)
  12.  Kerala University Of Fisheries And Ocean Studies [KUFOS], Panangad, Kochi. (www.kufos.ac.in)
  13.  Jain University, #44/4, District Fund Road, Behind Big Bazaar, Jayanagara 9th Block, Bengaluru, Karnataka 560069. (www.jainuniversity.ac.in)
  14. Kalinga University, Raipur. (www.kalingauniversity.ac.in)
  15. Techno India University (TIU), Kolkata. (www.technoindiauniversity.ac.in)
  16. Berahmapur University, Odisha. (www.bamu.nic.in)
  17.  Centre for Oceans, Rivers, Atmosphere and Land Sciences (CORAL), Indian Institute of Technology, Kharagpur (http://www.iitkgp.ac.in)
  18.  Department of Aquatic Biology and Fisheries, University of Kerala, Karyavattom, Thiruvananthapuram, Kerala. (www.keralauniversity.ac.in) പി ജി കോഴ്‌സായ അക്വാറ്റിക് ബയോളജി & ഫിഷറീസിന്റെ സിലബസില്‍ ഓഷ്യനോഗ്രഫി ഒരു വിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
  19. . School of Oceanographic Studies, Jadavpur University (http://www.jaduniv.edu.in)
  20.  Department of Marine Science, Bharathidasan University, Tiruchirappalli (https://www.bdu.ac.in)
  21.  Department of Ocean Studies and Marine Biology, Pondicherry University, Port Blair, Andaman Islands. (https://www.pondiuni.edu.in/)