സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയാണ് മെയ് 25 ഞായറാഴ്ച്ച. പരീക്ഷയ്ക്ക് മുന്‍പുള്ള അവസാന നാളുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് സുപ്രധാനമാണ്. ഏറ്റവും ഫലപ്രദമായ രീതിയില്‍ ഈ ദിനങ്ങള്‍ ഉപയോഗിക്കാനാകണം. 

To advertise here,

റിവിഷനാണ് പ്രധാനം

പുതുതായി ഒന്നും പഠിക്കേണ്ടതില്ല. റിവിഷനാണ് പ്രധാനം. യു.പി.എ സ്.സി ചോദിക്കാന്‍ സാധ്യതയുള്ളതും, കുടുതല്‍ Weightage ഉള്ളതുമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് റിവിഷന്‍ ചെയ്യണം. 'Polity, Environment, Economy, Current Affairs' തുടങ്ങിയ High Impact Topic List (Hit List) ല്‍ ശ്രദ്ധ e&(BIe&Cleayoam Smart Revision Strategy ആണ് അഭികാമ്യം. പഠിച്ചത് മുഴുവന്‍ റിവിഷന്‍ ചെയ്യുന്ന പഠിതാക്കളെക്കാള്‍ ഒരു പടി മുന്നിലെത്താന്‍ ഈ സ്മാര്‍ട്ട് റിവിഷന്‍ സഹായിക്കും. മറ്റ് ടെക്സ്റ്റ് ബുക്കുകളോ മെറ്റീരിയലുകളോ പരതേണ്ടതില്ല. പകരം സ്വയം തയ്യാറാക്കിയ നോട്ട്സുകള്‍ തന്നെ ആശ്രയിക്കുന്നതാണ് നല്ലത്.

ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടാം

മുന്‍വര്‍ഷ ചോദ്യങ്ങളാണ് (PYQ) വഴിവിളക്കുകള്‍. വരുംദിനങ്ങളില്‍ PYQ solve ചെയ്യാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂട്ടത്തില്‍ കഴിഞ്ഞ ലേഖനത്തില്‍ പരിചയപ്പെടുത്തിയ പ്രിലിംസ് ടെക്‌നിക്കുകളില്‍ കൂടുതല്‍ മികവ് നേടുകയും വേണം. അവ പരീക്ഷാഹാളിലെ ആയുധങ്ങളാണ്. PYQ റഫര്‍ ചെയ്ത് ഈ ടെക്‌നിക്കുകള്‍ പ്രയോഗിച്ച് പ്രാവീണ്യം കൈവരിക്കണം. 15-20 ചോദ്യങ്ങളാണ് ദിവസേന പരിശീലിക്കേണ്ടത്. പ്രിലിംസില്‍ ഫലപ്രദമായ ടൈം മാനേജ്‌മെന്റ് അത്യന്താപേക്ഷിതമാണ്. PYQ പരിശീലന സമയത്ത് ഈ സ്‌കില്‍ കുടെ മൂര്‍ച്ച കൂട്ടാന്‍ കുട്ടുകാര്‍ മറക്കരുത്.

CSAT മുഖ്യം 

Qualifying paper മാത്രമാണെന്ന് കരുതി CSAT നെ അവഗണിക്കരുത്. CSAT ല്‍ 66 മാര്‍ക്ക് നേടാന്‍ ആയില്ലെങ്കില്‍ നാം യോഗ്യരാവില്ലെന്നത് വിസ്മരിച്ചുകൂടാ. 2020 ന് ശേഷം CSAT കടുപ്പമേറുന്നതും ഓര്‍മ്മ വേണം. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ CSAT തയ്യാറെടുക്കണം. ദിവസവും 2-3 മണിക്കുര്‍ CSAT തയ്യാറെടുപ്പിനായി തീര്‍ച്ചയായും മാറ്റിവയ്ക്കണം. GS ല്‍ 130 ല്‍ കൂടിതല്‍ മാര്‍ക്ക് നേടി CSAT യോഗ്യരാകാത്ത പല ഉദ്യോഗാര്‍ഥികളും കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളിലെ നേര്‍ചിത്രങ്ങളാണ്. PYQ അപ്രഗഥിച്ച് Trend മനസ്സിലാക്കി തയ്യാറെടുക്കണം.

പരീക്ഷാ അന്തരീക്ഷത്തില്‍ പരിശീലിക്കാം

പ്രിലിമിനറി പരീക്ഷയ്ക്ക് സമാനമായ സാഹചര്യം ഒരുക്കിയാണ് ഇനിയുള്ള ദിനങ്ങളില്‍ PYQ പരിശീലിക്കേണ്ടത്. Online ല്‍ നിന്നും മാറി യഥാര്‍ഥ 211 ഷീറ്റില്‍ തന്നെ പരിശീലിക്കുന്നതും നന്ന്. 'Bubbling' കുറ്റമറ്റതാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പരീക്ഷ അന്തരീക്ഷത്തില്‍ പരിശീലിക്കുന്നത് ശരീരവും മനസ്സും പരീക്ഷയോട് കൂടുതല്‍ പാകപ്പെടാന്‍ ഗുണകരമാണ്.

Active Recall എന്ന വിദ്യ

'പ്രിലിംസ് പരീക്ഷയ്ക്ക് തൊട്ടു മുന്നേയുള്ള ദിവസങ്ങളില്‍ Active Recall എന്ന Learning Technique ആണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. കട്ട് ഓഫിനേക്കാള്‍ 30 മാര്‍ക്ക് കൂടുതല്‍ നേടാന്‍ എന്നെ സഹായിച്ചതും Active Recall ആണ്.' അവസാന ദിനങ്ങളിലെ പഠനത്തിനായി ടോപ്പേഴ്സ് പലരും ഈ രീതി ഉപയോഗിച്ചിട്ടുണ്ട്. AIR 11 നേടിയ സായി ശിവാനിയുടെ അനുഭവമാണ് മുകളില്‍.
സുപ്രധാനമായ Topics ല്‍ എന്തെല്ലാം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നു എന്ന് പരിശോധിക്കുന്ന രീതിയാണ് 'Active Recall'. വിഷയ സംബന്ധിയായി പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കണം. പഠിതാവിന്റെ ആശയ വ്യവക്തതയാണ് പരിശോധിക്കുന്നത്. ധാരണ പിശകുകള്‍ ഉണ്ടെങ്കില്‍ തിരികെ പുസ്തകം എടുത്ത് വായിച്ച് വൃക്തത വരുത്തണം.ഇത്തരത്തില്‍ പരിശീലിക്കുന്നത് മറവിയെ നേരിടാന്‍ മികച്ച മാര്‍ഗ്ഗമാണ്. ഒപ്പം റിവിഷന്‍ അതീവ ഫലപ്രദമാക്കാനുമാകും.

നെഗറ്റിവിറ്റിയോട് പറയാം കടക്ക് പുറത്ത്

പരീക്ഷയെടുക്കുമ്പോള്‍ അല്പം സമ്മര്‍ദം ഏറുന്നത് സ്വാഭാവികമാണെങ്കിലും, സമ്മര്‍ദത്തിന്റെ പടുകുഴിയില്‍ വീഴരുത്. ആരോഗ്യപ്രദമായ മനസ്സും ശരീരവും പഠനത്തോളം പ്രധാനമാണ്. പ്രത്യേകിച്ചും പരീക്ഷാ ദിനത്തില്‍. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

  • ദിവസവും അല്പം മെഡിറ്റേഷന്‍ ചെയ്താല്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാം
  • 'Insight timer, Atom, Headspace' തുടങ്ങിയ ആപ്പുകള്‍ ഉപയോഗപ്പെടുത്താം.
  • 7 മുതൽ 8 മണിക്കുര്‍ വരെ ഉറക്കം ഉറപ്പാക്കണം. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ തടസ്സപ്പെടും. അനുയോജ്യമായ വിശ്രമം Productivity വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും.
  • നെഗറ്റീവ് ആളുകളില്‍നിന്ന് നിര്‍ബന്ധമായും അകലം പാലിക്കണം. ഇത്തരക്കാരുടെ വാക്ക് പ്രവൃത്തികള്‍ മൂലം നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ഇട നല്‍കരുത്.

പരീക്ഷാ ദിനത്തില്‍

  1. അഡ്മിറ്റ് കാര്‍ഡിന്റെ Printed Copy (https://apsconline.gov.in/eadmitcard/admitcard_csp_2025/admit_card.ph p#hhh1)
  2. Original photo ID Card
  3. ഫോട്ടോ (അഡ്മിറ്റ് കാര്‍ഡില്‍ വൃക്തമല്ലെങ്കില്‍)
  4. Black ball point pens

തുടങ്ങിയവ നിര്‍ബന്ധമായും പരീക്ഷാഹാളില്‍ കരുതണം. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചസ് എന്നിവ അനുവദനീയമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണം. Analog watch മാത്രമാണ് അനുവദിക്കുക. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് എങ്കിലും എക്‌സാം സെന്ററില്‍ പ്രവേശിക്കണം എന്നതടക്കമുള്ള അഡ്മിറ്റ് കാര്‍ഡിലെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കുക.

ധൃതിയോട് No പറയാം

ചോദ്യങ്ങള്‍ അവധാനതയോടെ വായിക്കണം. Key words അടിവരയിടുകയും ആകാം. കഴിഞ്ഞ രണ്ട് പ്രിലിംസിലും 8-10 മാര്‍ക്കിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ട ഉദ്യോഗാര്‍ഥി, ഇരുതവണയും തന്റെ 12-18 മാര്‍ക്ക് നഷ്ടപ്പെട്ടത് വേഗതയിലുള്ള വായന മൂലമാണ് എന്ന് പരിഭവപ്പെട്ടത് ഓര്‍ക്കുന്നു. ധൃതി കൂട്ടിയാല്‍ വാക്കുകള്‍ തെറ്റായി വായിച്ച്  തെറ്റായ ഉത്തരത്തിലേക്ക്‌ നയിക്കും. ക്രമേണ നെഗറ്റീവ് മാര്‍ക്കും വഴങ്ങും. ഈ അബദ്ധം നിര്‍ബന്ധമായും ഒഴിവാക്കണം.

മോക്കിലെ മാര്‍ക്കില്‍ അല്ല ഉള്ളിലെ സ്പാര്‍ക്കിലാണ് കാര്യം

'പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്ന് എനിക്കറിയില്ല. പ്രിലിംസ് മോക്ക് ടെക്‌സ്റ്റുകളില്‍ ഒരിക്കലും എനിക്ക് മികച്ച മാര്‍ക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. പട്ടികയില്‍ പലപ്പോഴും താഴെയായിരുന്നു എന്റെ റാങ്ക്‌ 70-80 മാര്‍ക്ക് മാത്രമായിരുന്നു എനിക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. എങ്കിലും എന്റെ പാളിച്ചകള്‍ ഞാന്‍ വിലയിരുത്തുമായിരുന്നു.' കഴിഞ്ഞമാസം പ്രഖ്യാപിച്ച യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 703-90 റാങ്ക് നേടിയ നസ്രിന്‍ പി. ഫസീം ന്റെ വാക്കുകളാണ്. മോക്ക് ടെസ്റ്റുകളില്‍ മികച്ച മാര്‍ക്ക് നേടാന്‍ ആയില്ലെങ്കിലും ആശങ്കപ്പെടേണ്ട. പഠനത്തിലും പ്രയത്‌നത്തിലും അടിയുറച്ച് വിശ്വസിച്ച്  തീയ്യതി പരീക്ഷയെ നേരിടൂ. വിജയിക്കാനാകും.