മൂന്നുമാസം കഴിഞ്ഞതോടെ സൗജന്യം പുതുക്കാതിരുന്ന വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കിത്തുടങ്ങിയതോടെയാണ് പ്രതിഷേധം ഉയർന്നിട്ടുള്ളത്.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യപാസ് മൂന്ന് മാസത്തിലൊരിക്കൽ പുതുക്കണമെന്ന നിബന്ധനയ്ക്കെതിരേ പ്രതിഷേധം.
വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ടോൾകമ്പനി ഓഫീസിലെത്തിച്ചാണ് സൗജന്യപാസ് പുതുക്കേണ്ടത്. പുതുക്കേണ്ട സമയം വർഷത്തിലൊരിക്കൽ ആക്കണമെന്നാവശ്യപ്പെട്ടത് പരിഗണിക്കാമെന്ന് കരാർകമ്പനി പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
മൂന്നുമാസം കഴിഞ്ഞതോടെ സൗജന്യം പുതുക്കാതിരുന്ന വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കിത്തുടങ്ങിയതോടെയാണ് വീണ്ടും പ്രതിഷേധം ഉയർന്നിട്ടുള്ളത്. ടോൾ കേന്ദ്രത്തിന്റെ 7.5 കിലോമീറ്റർ പരിധിയിലുള്ളവർക്കാണ് കരാർകമ്പനി സൗജന്യം അനുവദിച്ചിട്ടുള്ളത്. നിശ്ചിത പരിധിക്കുള്ളിലുള്ളവർ പുതിയ വാഹനം വാങ്ങുമ്പോൾ സൗജന്യം നൽകാത്തതിനെതിരെയും പ്രതിഷേധം ശക്തമാണ്.
ആദ്യഘട്ടത്തിൽ അപേക്ഷിച്ച വാഹനയുടമകൾക്ക് മാത്രമാണ് സൗജന്യം തുടരുന്നത്. രണ്ടാംഘട്ടത്തിൽ അപേക്ഷിച്ചവർക്ക് സൗജന്യം അനുവദിച്ചിട്ടില്ല. രണ്ടാംഘട്ടത്തിൽ ലഭിച്ച അപേക്ഷകൾ പരിഗണിക്കാമെന്ന് കരാർകമ്പനി പറയുന്നുണ്ടെങ്കിലും സൗജന്യം അനുവദിക്കുന്നത് നീളുകയാണ്. രണ്ട് വാഹനങ്ങളുള്ളവർക്ക് ഒന്നിന് മാത്രമേ സൗജന്യം നൽകുന്നുള്ളൂ. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ടോൾ കേന്ദ്രത്തിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയിരുന്നു.
പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പന്തലാംപാടം സംയുക്ത സമരസമിതി ഞായറാഴ്ച യോഗംചേരുന്നുണ്ട്. തുടർസമരങ്ങളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സമരസമിതി പ്രതിനിധികൾ പറഞ്ഞു.
Content Highlights: Residents protest against the 3-month renewal for free passes at Panniyankara toll on Vadakkenchery-Mannuthy highway. Demand extended validity and new vehicle inclusion.
Published: 22 Feb 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented