കഴിഞ്ഞ ദിവസമാണ് പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കലർന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കർണാടക സർക്കാർ കേന്ദ്രത്തെ അറിയിച്ചത്.

പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കർണാടകയിലെ പമ്പുകളിൽ നിന്ന് പരിശോധനയ്ക്ക് അയച്ച പെട്രോളിൽ 31 ശതമാനംവരെ എഥനോൾ കലർത്തിയത് കണ്ടെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 20 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനുള്ള പദ്ധതികളെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ മൂന്നോ നാലോ മാസമായി ഞാൻ കാണുന്നുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇക്കാര്യം എന്റെ നേരിട്ടുള്ള അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്നാണ് കേന്ദ്ര ഹെവി ഇൻഡ്‌സ്ട്രീസ് വകുപ്പ് മന്ത്രിയായ കുമാരസ്വാമി പറഞ്ഞത്.
കർണാടകയിലെ പ്രശ്‌നം സംബന്ധിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു. അടുത്ത തവണ ഡൽഹിയിൽ പോകുമ്പോൾ ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി എഥനോൾ കലർത്തൽ 30 ശതമാനമായി ഉയർത്താൻ സർക്കാർ ഔദ്യോഗികമായി സമ്മതം നൽകിയതായി അദ്ദേഹം നേരിട്ട് സ്ഥിരീകരിച്ചില്ലെങ്കിലും അതിലേക്കുള്ള സൂചന നൽകുന്ന പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പെട്രോളിൽ 31 ശതമാനംവരെ എഥനോൾ കലർന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് കർണാടക സർക്കാർ കേന്ദ്രത്തെ അറിയിച്ചത്. വിവിധ പ്രദേശങ്ങളിലെ പമ്പുകളിൽ നിന്ന് സ്വീകരിച്ച അറുപതിൽ അധികം സാമ്പിളുകളാണ് പരിശോധിച്ചതെന്നാണ് സർക്കാർ അറിയിച്ചത്. 26 മുതൽ 31 ശതമാനംവരെ എഥനോൾ കലർന്നതായാണ് കണ്ടെത്താൻ സാധിച്ചതെന്നും പെട്രോളിയം മന്ത്രി ആരോപിച്ചിരുന്നു.
Content Highlights: Union Minister HD Kumaraswamy hinted at government plans to increase ethanol blending in petrol to 30%., Karnataka government reported finding up to 31% ethanol in petrol samples tested from local pumps., The official decision falls under a different department, but discussions are underway.
Published: 09 Nov 2026, 12:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented