ടോള്‍ പ്ലാസ നഗര പരിധിക്കുള്ളിലാണോ പുറത്താണോ എന്നതിന്റെ അടിസ്ഥാനത്തില്‍ രണ്ട് വാര്‍ഷിക പാസ് നിരക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ സ്വകാര്യ വാഹന ഉടമകൾക്കായി ഇളവുകളോടുകൂടിയ പുതിയ വാർഷിക ടോൾ പാസ് പദ്ധതി അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ടോൾ പ്ലാസ നഗര പരിധിക്കുള്ളിലാണോ പുറത്താണോ എന്നതിന്റെ അടിസ്ഥാനത്തിൽ രണ്ട് വാർഷിക പാസ് നിരക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. അർഹരായവർക്ക് 1,500 രൂപയോ 3,000 രൂപയോ നൽകി വാർഷിക പാസ് നേടാം. പുതിയ സംവിധാനം 2026 നവംബർ 1 മുതൽ നിലവിൽ വരും.
വിശദാംശങ്ങൾ
മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക പട്ടണങ്ങളുടെ പരിധിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന വാഹന ഉടമകൾ പ്രതിവർഷം 1,500 രൂപ നൽകേണ്ടി വരും. നഗര പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകൾക്ക് വാർഷിക പാസിന് 3,000 രൂപയായിരിക്കും നിരക്ക്.
നിബന്ധനകൾ ബാധകം
പ്രാദേശിക ഇളവുകളോടുകൂടിയ ഈ പാസ് ലഭിക്കുന്നതിന് സർക്കാർ ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്ലോസ്ഡ് യൂസർ ഫീ കളക്ഷൻ സിസ്റ്റത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലോ എക്‌സ്പ്രസ് വേകളിലോ ഈ സൗകര്യം ലഭ്യമാകില്ല. കൂടാതെ, ഉപയോഗത്തിനായി സർവീസ് റോഡോ ബദൽ റോഡോ ലഭ്യമായ സ്ഥലങ്ങളിൽ ഈ പദ്ധതിക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
വാണിജ്യേതര ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത, സാധുവായതും പ്രവർത്തിക്കുന്നതുമായ ഫാസ്ടാഗ് ഈ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമാണ്. ഈ വാർഷിക പാസ് നിർദ്ദിഷ്ട ടോൾ പ്ലാസയ്ക്ക് മാത്രമേ ബാധകമാകൂ. രാജ്യത്തുടനീളമുള്ള എല്ലാ ടോൾ പ്ലാസകളിലേക്കും പ്രവേശനം നൽകുന്ന പാസായി ഇതിനെ തെറ്റിദ്ധരിക്കരുത്.
ഒക്ടോബർ 26-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ റോഡ് ഗതാഗത - ഹൈവേ മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന അർഹരായ താമസക്കാർക്ക് ടോൾ നിരക്കിൽ ഇളവ് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
Content Highlights: New concessional annual toll pass for private vehicle owners living within 20km of a toll plaza starting November 1, 2026., Annual pass costs Rs 1,500 for locations outside municipal limits and Rs 3,000 within municipal limits., Requires a valid and functional FASTag on non-commercial vehicles., Not applicable on closed user fee systems or where alternative service roads exist.
Published: 27 Oct 2026, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented