സംസ്ഥാനത്ത് 2020-ലാണ് കൂടുതല്‍ ആര്.സി. വിവരങ്ങള്‍ പരിവഹനിലേക്ക് മാറ്റിയത്.

ഒറ്റപ്പാലം: പരിവാഹൻ സംവിധാനം നിലവിൽ വരുംമുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തുന്നത് ഇപ്പോഴും പൂർത്തിയായില്ല. സംസ്ഥാനത്തെ ഒരുകോടിയോളം വാഹനങ്ങളുടെ വിവരങ്ങളാണ് അപൂർണമായി തുടരുന്നത്.
ചില വിവരങ്ങൾ തെറ്റായും ചിലത് അപൂർണമായുമാണുള്ളത്. ഇതുമൂലം അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനും നടപടി പൂർത്തിയാക്കാനുമാവാത്ത സ്ഥിതിയാണ്. കേന്ദ്രതലത്തിൽ ഈ വിവരങ്ങൾ പൂർണമായി ഉൾപ്പെടുത്താനുള്ള നടപടി തുടരുന്നുണ്ടെങ്കിലും സാങ്കേതിക തടസ്സംമൂലം നടപ്പായിട്ടില്ല.
അപേക്ഷകൾ വരുന്ന സമയത്ത് അപൂർണവിവരങ്ങൾ കണ്ടാൽ രേഖകൾ പരിശോധിച്ച് തിരുത്തൽ വരുത്തി പൂർണമാക്കാനാണ് ഓഫീസുകൾക്ക് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകിയത്. 2015 മുതൽ പരിവാഹൻ നടപ്പാക്കാൻ തുടങ്ങിയിരുന്നു.
എന്നാൽ, സംസ്ഥാനത്ത് 2020-ലാണ് കൂടുതൽ ആർ.സി. വിവരങ്ങൾ പരിവാഹനിലേക്ക് മാറ്റിയത്. അക്കാലത്ത് സംസ്ഥാനത്ത് 1.4 കോടി വാഹനങ്ങളുടെ ആർ.സി.യാണ് മാറ്റിയിരുന്നത്. 2020-നുമുൻപ് രജിസ്റ്റർചെയ്ത വാഹനങ്ങളുടെ ആർ.സി. വിവരങ്ങളാണ് ഇപ്പോഴും അപൂർണമായിരിക്കുന്നത്.
വാഹനങ്ങളുടെ കുതിരശക്തി, ഭാരം, വീൽബേസ്, പുറത്തുവിടുന്ന പുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയാണ് തെറ്റായോ അപൂർണമായോ രേഖപ്പെടുത്തിയിട്ടുള്ളതായി മോട്ടോർവാഹനവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇതുമൂലമാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനാവാത്തത്.
Content Highlights: Around 1 crore pre-2020 registered vehicles have incomplete or incorrect data on the Parivahan portal., Technical glitches at the central level delayed the complete data migration., Missing details include horsepower, weight, wheelbase, and emission information., Motor Vehicles Department instructed offices to manually verify and correct data when online applications are received.
Published: 08 Nov 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented