ഓയൂർ: ജനങ്ങളിൽ ഭീതിപരത്തിയ തീ തുപ്പുന്ന കാർ പൂയപ്പള്ളി പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം.

To advertise here,

ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് കല്യാണത്തിനായി എത്തിച്ചേർന്ന സംഘത്തിൽപ്പെട്ട കാറായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കല്ലുവാതുക്കൽ നടയ്ക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബു(20)വിനെതിരേ പോലീസ് കേസെടുത്തു. അപകടകരമായനിലയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയെന്നുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതായും പോലീസ് പറഞ്ഞു.