വരാപ്പുഴ (കൊച്ചി): ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാൻ നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം. നിലവിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളിൽനിന്നും നിരക്കിന്റെ ഇരട്ടിത്തുക പണമായി വാങ്ങിയാണ് കടത്തിവിട്ടിരുന്നത്.

To advertise here,

ഏപ്രിൽ 10 മുതൽ കറൻസിക്ക് പകരം യു.പി.ഐ. വഴി പണമിടപാട് നടത്തിയാൽ നിലിവിലുള്ള നിരക്കിന്റെ 25 ശതമാനം കൂടി അധികമായി നൽകിയാൽ മതിയാകും. അതായത് 100 രൂപയാണ് നിരക്കെങ്കിൽ ഫാസ്ടാഗില്ലാതെയെത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണം നൽകിയാൽ 125 രൂപ നൽകിയാൽ മതി.

2008-ലെ ദേശീയപാത നിരക്ക് നിർണയവും ഈടാക്കലും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രാലയം ഏപ്രിൽ രണ്ടിനു ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയിട്ടുള്ളത്.