നിലവില്‍ പ്രദേശവാസികള്‍ വാണിജ്യേതര ആവശ്യങ്ങള്‍ക്കായി പ്രതിമാസം 350 രൂപ ചെലവിട്ടാണ് ലോക്കല്‍ പാസുകള്‍ ഉപയോഗിക്കുന്നത്.

ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കായി വാർഷിക ലോക്കൽ പാസ് അനുവദിച്ച ദേശീയപാത അതോറിറ്റിയുടെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ വാർഷിക ലോക്കൽ പാസുകൾ ലഭ്യമായി തുടങ്ങും. രാജ്മാർഗ് ആപ്ലിക്കേഷനിലൂടെയാണ് വാർഷിക ലോക്കൽ പാസ് ലഭ്യമാകുന്നതെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.
വാർഷിക ലോക്കൽ പാസിലെ മാനദണ്ഡം അനുസരിച്ച് മുനിസിപ്പൽ അല്ലെങ്കിൽ പ്രാദേശിക നഗര പരിധിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന വാഹന ഉടമകൾ പ്രതിവർഷ ലോക്കൽ പാസിനായി 1,500 രൂപ നൽകേണ്ടി വരും. അതേസമയം, നഗര പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകൾക്ക് വാർഷിക പാസിന് 3,000 രൂപയായിരിക്കും നിരക്ക്. അനുവദിച്ചിട്ടുള്ള ടോൾ പ്ലാസയിൽ മാത്രമായിരിക്കും വാർഷിക ലോക്കൽ പാസ് ഉപയോഗിക്കാൻ സാധിക്കുക.
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആളുകൾ പ്രതിമാസം 350 രൂപ ഫീസ് അടച്ച് പാസ് എടുക്കുന്നതായിരുന്നു ഇതുവരെ ഉണ്ടായിരുന്ന രീതി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ പ്രതിമാസ നിരക്കുകളേക്കാൾ (പ്രതിവർഷം 4,200 രൂപ) 28 ശതമാനം കുറവാണ് വാർഷിക പാസിന്റെ നിരക്ക്. തടസ്സരഹിത 'മൾട്ടി-ലേൻ ഫ്രീ ഫ്‌ലോ' (MLFF) ടോൾ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനും ടോൾ കുടിശ്ശിക സംബന്ധിച്ച തർക്കങ്ങളും ഇ-നോട്ടീസുകളും കുറയ്ക്കാനും ഈ നീക്കം സഹായിക്കും.
വ്യവസ്ഥകൾ
അർഹത: ദേശീയപാതകളിലെ ഒരു ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന അർഹരായ പ്രദേശവാസികൾക്ക് (വാണിജ്യേതര സ്വകാര്യ വാഹന ഉടമകൾക്ക്) പാസ് ലഭിക്കും.
ഉപയോഗപരിധി
- രജിസ്ട്രേഷൻ സമയത്ത് തിരഞ്ഞെടുക്കുന്ന നിർദിഷ്ട ടോൾ പ്ലാസയിലൂടെ ഒരു വർഷത്തേക്ക് പരിധിയില്ലാത്ത യാത്രകൾ നടത്താൻ ഈ പാസിലൂടെ കഴിയും. ഇതൊരു രാജ്യവ്യാപക പാസല്ല, മറ്റ് ടോൾ പ്ലാസകളിൽ ഉപയോഗിക്കാൻ കഴിയില്ല.
- ക്ലോസ്ഡ് യൂസർ ഫീ കളക്ഷൻ സിസ്റ്റത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപാതകളിലോ എക്സ്പ്രസ് വേകളിലോ ഈ സൗകര്യം ലഭ്യമാകില്ല. കൂടാതെ, ഉപയോഗത്തിനായി സർവീസ് റോഡോ ബദൽ റോഡോ ലഭ്യമായ സ്ഥലങ്ങളിൽ ഈ പദ്ധതിക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
ലാഭകരമാണോ?
നിലവിൽ പ്രദേശവാസികൾ വാണിജ്യേതര ആവശ്യങ്ങൾക്കായി പ്രതിമാസം 350 രൂപ ചെലവിട്ടാണ് ലോക്കൽ പാസുകൾ ഉപയോഗിക്കുന്നത്. ഇത് പുതുക്കിക്കൊണ്ടിരിക്കണം എന്നുമാത്രമല്ല, ഒരു വർഷത്തേക്ക് മൊത്തം 4,200 രൂപ ചെലവു വരികയും ചെയ്യും. പുതിയ വാർഷിക ലോക്കൽ പാസിന്റെ നിരക്ക് 3,000 രൂപയായിരിക്കും. നിലവിലെ പ്രതിമാസ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 28 ശതമാനം ലാഭം നൽകുന്നു. ദേശീയപാതകൾക്കായുള്ള 3,075 രൂപയുടെ വാർഷിക പാസ് 200 യാത്രകൾക്ക് അനുമതി നൽകുമ്പോൾ പുതിയ ലോക്കൽ വാർഷിക പാസ് തിരഞ്ഞെടുത്ത ടോൾ പ്ലാസയിൽമാത്രം ഒരു വർഷത്തേക്ക് പരിധിയില്ലാത്ത യാത്രകൾ അനുവദിക്കുന്നു.
Content Highlights: Annual local toll pass available starting tomorrow via Rajmarg app., Priced at Rs 1,500 for toll plazas outside municipal limits and Rs 3,000 within city limits., Applicable for non-commercial private vehicle owners living within 20km of the toll plaza., Offers 28 percent savings compared to the previous monthly pass system., Valid only for the designated toll plaza chosen during registration for unlimited yearly travel.
Published: 31 Oct 2026, 11:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented