വാഹനം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നതെങ്കിലും പോലും ഈ റീഡറുകള്‍ക്ക് സ്കാന്‍ ചെയ്യാന്‍ സാധിക്കും.

2026-ന്റെ തുടക്കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിലവിലെ ടോൾ സംവിധാനങ്ങളെ ഉടച്ചുവാർക്കുമെന്ന് പ്രഖ്യാപിച്ചത്. വാഹനവുമായി പോകുന്ന ആളുകളെ തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന നിലവിലെ രീതിക്ക് പകരം, യാത്രയ്ക്ക് യാതൊരു വിധത്തിലും തടസ്സമുണ്ടാക്കാതെ ടോൾ പിരിക്കുന്ന സംവിധാനമായിരിക്കും ഒരുങ്ങുകയെന്നാണ് മന്ത്രി അറിയിച്ചത്. മന്ത്രിയുടെ ആ വാക്ക് പാലിക്കപ്പെടുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഈ ടോൾ സംവിധാനം ഒരുങ്ങി തുടങ്ങി.
നാഷണൽ ഹൈവേ 48-ലെ സൂറത്ത്-ഭരുച്ച് പാതയിലാണ് ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെയ്ൻ ഫ്രീ ഫ്‌ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ന്യൂസ് അരീന ഇന്ത്യ പങ്കുവെച്ച വീഡിയോ അനുസരിച്ച് ടോൾ പ്ലാസകൾ പൊളിച്ച് നീക്കാതെ തന്നെയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. എന്നാൽ, വാഹനം നിർത്തുന്നതിനുള്ള ബാരിയറുകളും ആളുകൾക്ക് ഇരിക്കുന്ന ക്യാബിനുകളും നീക്കിയിട്ടുണ്ട്. റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ഫ്രെയിമിൽ ക്യാമറകളും ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനുള്ള സാമഗ്രികളും സ്ഥാപിച്ചിട്ടുണ്ട്.
ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്‌കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ടോൾ പ്ലാസകളിൽ ആളുകൾക്ക് സമയം നഷ്ടമാകുന്നത് ഒഴിവാക്കുന്നതിനൊപ്പം വലിയ ഗതാഗതക്കുരുക്കുകളും ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തലുകൾ.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ആണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്‌ളോ തടസ്സരഹിത ടോൾ പിരിവ് നടപ്പിലാക്കുന്നത്. ഇത്തരത്തിൽ ടോൾ പിരിക്കുന്ന സംവിധാനം സ്ഥാപിക്കുന്നതിന് ഏകദേശം 15 കോടി രൂപയോളം ചിലവായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഐസിഐസിഐ ബാങ്ക് ആണ് നിലവിൽ ഈ ടോൾ സംവിധാനത്തിലെ അക്വയറിങ് ബാങ്കായി പ്രവർത്തിക്കുന്നത്.
ഹൈവേയിലൂടെ പോകുന്ന വാഹനത്തിന്റെ ഫാസ്ടാഗ് ഹൈ-സ്പീഡ് റീഡറുകൾ സ്‌കാൻ ചെയ്യും. വാഹനം മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നതെങ്കിലും പോലും ഈ റീഡറുകൾക്ക് സ്‌കാൻ ചെയ്യാൻ സാധിക്കും. അതിനുശേഷം ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോൾ തുക കുറയുകയും ചെയ്യും. അഥവാ ഫാസ്ടാഗ് റീഡ് ചെയ്തില്ലെങ്കിൽ ക്യാമറകളുടെ സഹായത്തോടെ നമ്പർ തിരിച്ചറിഞ്ഞ വാഹനത്തിന്റെ വിവരം വാഹന ഡാറ്റ ബേസിൽ നിന്ന് കണ്ടെത്തി ടോൾ ഈടാക്കാനും സാധിക്കും.
ഏതെങ്കിലും വാഹനത്തിന്റെ ഫാസ്ടാഗ് നഷ്ടപ്പെടുകയോ ശരിയായ രീതിയിൽ പതിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഫാസ്ടാഗ് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലെങ്കിലും ടോൾ ബൂത്തിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും, ടോൾ ഇല്ലാതെ യാത്ര ചെയ്തത് നിയമലംഘനമായി കണക്കാക്കുകയും ചെയ്യും. അതിനുശേഷം നാഷണൽ ഹൈവേ നിയമങ്ങൾ അനുസരിച്ചുള്ള ടോൾ തുകയും പിഴയും ഈടാക്കുമെന്നാണ് വിവരം.
Content Highlights: India's first barrier-free, multi-lane free-flow toll system is now live on the Surat-Bharuch stretch of NH-48., Uses high-speed Fastag readers and Automatic Number Plate Recognition (ANPR) cameras to collect tolls without stopping vehicles., Aims to reduce travel time and eliminate traffic congestion at toll plazas., Penalties will be issued for violations like insufficient Fastag balance or missing tags.
Published: 03 Mar 2026, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented