കാക്കനാട് (കൊച്ചി): പണിമുടക്ക് ദിനത്തിൽ ദേശീയപാതയിൽ അഭ്യാസപ്രകടനം നടത്തിയ മൂന്ന് സൂപ്പർ ബൈക്കുകൾ മോട്ടോർവാഹന വകുപ്പ് പിടികൂടി. രൂപമാറ്റം വരുത്തിയ ബൈക്കുകളിലായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.

To advertise here,

ഇവരോട് ബൈക്കുകൾ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പിന്നീട് ആലുവ ചൂർണിക്കരയിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇവരെ പിടികൂടി. 

സൂപ്പർ ബൈക്കുകൾ പരിശോധിച്ചപ്പോൾ ഇൻഷുറൻസും നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല. മൂന്നുപേരിൽ നിന്നായി 50,000 രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.