തിരൂർ: മലപ്പുറം ആലത്തിയൂരിൽ കാർ ഷെഡിൽ വൻ തീപ്പിടിത്തം. അഞ്ച് ആഡംബര കാറുകളും ആറ് ബൈക്കുകളും കത്തിനശിച്ചു. തിരൂരിനടുത്ത് ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം.

To advertise here,

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാർ ഷെഡിൽ തീപ്പിടിത്തമുണ്ടായത്. വീടിന് സമീപത്തെ പറമ്പിൽ കെട്ടിയ ഷെഡാണ് അഗ്നിക്കിരയായത്. ഇവിടെ സൂക്ഷിച്ച കാറുകളും ബൈക്കുകളും തീപ്പിടിത്തത്തിൽ കത്തിയമർന്നു. രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.

പുതുപ്പറമ്പിൽ ഫ്രാൻസിസ് മരിയാ മിഖായേലിൻ്റെ ഉടമസ്ഥതയിലുള്ള കാറുകളാണ് അഗ്നിക്കിരയായത്. തിരൂരിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തിയാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്. അപകടകാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോയെന്നാണ് സംശയിക്കുന്നത്.