വടക്കഞ്ചേരി: മംഗലം പാലത്തിനു സമീപം ബൈക്ക് വർക്ക്ഷോപ്പിന് തീപ്പിടിച്ച് 24 ബൈക്കുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടുകാരാണ് വർക്ക്ഷോപ്പിൽ തീപ്പിടിത്തമുണ്ടായതായി കണ്ടത്. തുടർന്ന് അഗ്നിരക്ഷാസേനയിലും പോലീസിലും വിവരമറിയിച്ചു.

To advertise here,

കടയുടെ അകത്തും പുറത്തുമായി നിർത്തിയിട്ടിരുന്ന ബൈക്കുകളാണ് കത്തിയത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു.