42 കിലോവാട്ട് ബാറ്ററി പാക്കും 51.4 കിലോവാട്ട് ബാറ്ററി പാക്കുമാണ് ഈ വാഹനത്തില് നല്കിയിരിക്കുന്നത്.

ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമിച്ച ഒരു ഇലക്ട്രിക് എംപിവി. കിയ മോട്ടോഴ്‌സ് പുറത്തിറക്കിയ വാഹനമായ കാരൻസ് ക്ലാവിസ് ഇവിക്ക് ഇതിലും നല്ലൊരു വിശേഷണം വേറെയില്ല. വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ച ഈ വാഹനം ഒരു കേന്ദ്രമന്ത്രിയുടെ വാഹന ശേഖരത്തിലേക്കും എത്തിയിരിക്കുകയാണ്. റിന്യൂവബിൾ എനർജി വകുപ്പ് മന്ത്രി പ്രഹ്‌ളാദ് വെങ്കടേഷ് ജോഷിക്കാണ് കിയ ഇന്ത്യ, കാരൻസ് ക്ലാവിസ് ഇലക്ട്രിക് സമ്മാനമായി നൽകിയിരിക്കുന്നത്.
കിയ ഇന്ത്യയിൽ എത്തിച്ച ആദ്യ ഇലക്ട്രിക് എംപിവി, കിയ മോട്ടോഴ്‌സ് പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ഇലക്ട്രിക് വാഹനം എന്ന നിലയിലാണ് ഈ വാഹനം ശ്രദ്ധേയമായിരിക്കുന്നത്. കിയ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം സിനിയർ വൈസ് പ്രസിഡന്റ്, കിയയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ നേരിട്ടെത്തിയാണ് മന്ത്രിക്ക് ഈ വാഹനം സമ്മാനിച്ചിരിക്കുന്നത്. മുമ്പ് ഹെവി ഇൻഡസ്ട്രീസ് ആൻഡ് സ്റ്റീൽ വകുപ്പ് മന്ത്രിക്കും ഈ വാഹനം പരിചയപ്പെടുത്തിയിരുന്നു.
കിയ ഇന്ത്യയുടെ വാഹന നിരയിലെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണ് കാരൻസ് ക്ലാവിസ് ഇവി. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇലക്ട്രിക് എംപിവി ശ്രേണിയിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 17.99 ലക്ഷം രൂപ മുതൽ 24.49 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കിയയുടെ വാഹനനിരയിൽ ഇവി6, ഇവി9 മോഡലുകൾ ഇന്ത്യയിൽ എത്തുന്നുണ്ടെങ്കിലും കമ്പനി പുറത്തിറക്കിയ ആദ്യ മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനം എന്ന ഖ്യാതിയും ഈ എംപിവിക്ക് ലഭിച്ചിരുന്നു.
42 കിലോവാട്ട് ബാറ്ററി പാക്കും 51.4 കിലോവാട്ട് ബാറ്ററി പാക്കുമാണ് ഈ വാഹനത്തിൽ നൽകിയിരിക്കുന്നത്. 42 കിലോവാട്ട് മോഡൽ 404 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ 51.4 കിലോവാട്ട് ബാറ്ററി പാക്ക് മോഡൽ 490 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്. 171 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണിതിലുള്ളത്. 8.4 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ ഇലക്ട്രിക് എംപിവിയിൽ നൽകിയിട്ടുണ്ട്.
നാല് ലെവൽ റീജനറേറ്റീവ് ബ്രേക്കിങ്ങും സ്റ്റിയറിങ് കോളത്തിൽ നൽകിയിരിക്കുന്ന ഡ്രൈവ് സെലക്ടറുമാണ് ഈ വാഹനത്തിലെ പ്രത്യേകതകൾ. കാര്യക്ഷമമായ സുരക്ഷ സംവിധാനമാണ് കാരൻസ് ക്ലാവിസ് ഇവിയിൽ നൽകുന്നത്. ആറ് എയർബാഗ്, ഇഎസ്സി, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ്, നാല് ഡിസ്‌ക് ബ്രേക്ക്, എന്നിവയ്ക്കൊപ്പം അഡാസ് ലെവൽ-2 സുരക്ഷയും ഈ വാഹനത്തിലുണ്ട്. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി വെർച്വൽ എൻജിൻ സൗണ്ടും ഇതിൽ നൽകുന്നുണ്ട്.
Content Highlights: Kia India gifts its first Made-in-India electric MPV, the Carens Clavis EV, to Union Minister Prahlad Joshi. Discover its features and range.
Published: 26 Dec 2025, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented