ന്ത്യൻ നിരത്തുകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച കിയ മോട്ടോഴ്‌സ് വാഹനങ്ങളുടെ നിര ശക്തമാക്കാനൊരുങ്ങുന്നു. സിറോസ് ഇവിയുടെ അവതരണത്തിന് പിന്നാലെ കിയയുടെ വാഹന നിരയിലേക്ക് ഇനിയെത്തുന്നത് സോറന്റോ ആയിരിക്കുമെന്നാണ് റിപ്പോർട്ട്. മൂന്ന് നിര സീറ്റുകളുള്ള ഫുൾ സൈസ് എസ്‌യുവിയായി എത്തുന്ന ഈ വാഹനം കിയയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

To advertise here,

വിദേശ വിപണികളിൽ അഞ്ച്, ആറ്, ഏഴ് സീറ്റ് ലേഔട്ടിലാണ് കിയ സോറന്റോ എത്തുന്നത്. എന്നാൽ, ഇന്ത്യയിൽ ഏത് സീറ്റിങ് ഓപ്ഷനായിരിക്കും നൽകുകയെന്നതിൽ വ്യക്തതയില്ല. സോറന്റോയുടെ ഗ്ലോബൽ പതിപ്പിന് 4815 എംഎം നീളം, 1900 എംഎം വീതി, 1700 എംഎം ഉയരം 2815 എംഎം വീൽബേസ് എന്നിങ്ങനെയാണ് നൽകിയിരിക്കുന്നത്. കിയയുടെ ഡിസൈൻ ഫിലോസഫിയായ ഓപ്പോസിറ്റ് അടിസ്ഥാനമാക്കിയാണ് ഈ എസ്‌യുവിയും ഒരുങ്ങിയിരിക്കുന്നത്.

കിയയുടെ മറ്റ് പല മോഡലുകളുടെയും ഡിസൈനുമായി ഏറെ ചേർന്ന് നിൽക്കുന്ന രൂപമാണ് സോറന്റോയിക്കുമുള്ളത്. ടൈഗർ നോസ് ഇൻസ്പയേഡ് ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, 19 ഇഞ്ച് അലോയീ വീലുകൾ. വലിയ റൂഫ് റെയിലുകൾ, ക്രോം വിൻഡോ ബോർഡറുകൾ തുടങ്ങിയവയായിരിക്കും ഇതിലെ ഡിസൈൻ ഹൈലൈറ്റ്. ഇതിനോടകം തന്നെ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ സോറന്റോയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇതിനോടകം തന്നെ വിദേശ നിരത്തുകളിൽ ഓട്ടം തുടങ്ങിയ വാഹനമാണിത്. ഫീച്ചർ സമ്പന്നമായ അകത്തളമാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. ഡ്യുവൽ സ്‌ക്രീൻ സംവിധാനമാണ് ഇതിന്റെ അകത്തളത്തിലുള്ളത്. 12.3 ഇഞ്ച് വലിപ്പത്തിൽ ഒരുങ്ങിയിട്ടുള്ള സ്‌ക്രീനുകളിൽ ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററുമാകുന്നു. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, പവേർഡ് ഡ്രൈവർ സീറ്റ് എന്നീ ഫീച്ചറുകളും സോറന്റോയിലുണ്ട്.

വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളെക്കാളുമെല്ലാം ഹൈലൈറ്റായി നിൽക്കുന്നത് ഈ എസ്‌യുവിയുടെ മെക്കാനിക്കൽ സംവിധാനങ്ങളാണ്. 1.6 ലിറ്റർ സ്‌ട്രോങ് ഹൈബ്രിഡ് ടർബോ പെട്രോൾ എൻജിനാണ് ഇതിൽ നൽകുക. യു.കെയിൽ പുറത്തിറക്കിയിരിക്കുന്ന സോറന്റോയിക്ക് കരുത്തേകുന്ന ഈ സംവിധാനമാണ്. 238 എച്ച്പി പവറും 380 എൻഎം ടോർക്കുമാണ് കരുത്ത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ.