2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സുസുക്കിക്ക് ഇന്ത്യയില്‍ നിന്ന് ലഭിച്ച വരുമാനം ഏകദേശം 82,000 കോടി രൂപയാണ്.

ആഗോള വാഹന വിപണിയിൽ സുസുക്കിയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ കരുത്തായി മാറുകയാണ് ഇന്ത്യ. സുസുക്കി മോട്ടോർ കോർപറേഷന്റെ ആഗോള ബിസിനസിൽ നിന്നുള്ള ആകെ വരുമാനത്തിന്റെ 45 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണെന്നാണ് പുതിയ റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സുസുക്കി മോട്ടോർ കോർപറേഷന്റെ വരുമാനത്തിൽ 45 ശതമാനവും മാരുതി സുസുക്കിയിലൂടെ ലഭിച്ചതാണെന്നാണ് റിപ്പോർട്ട്.
2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ സുസുക്കിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ച വരുമാനം ഏകദേശം 82,000 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവിൽ ഇത് 63,600 കോടി രൂപയായിരുന്നു. 28.9 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സുസുക്കി മോട്ടോർ കോർപറേഷന്റെ ഈ കാലയളവിലെ ആകെ വരുമാനം 1.82 ലക്ഷം കോടി രൂപയാണ്. 19.4 ശതമാനത്തിന്റെ വരുമാന വർധനവോടെയാണ് ഈ നേട്ടം സുസുക്കി സ്വന്തമാക്കിയിരിക്കുന്നത്.
സുസുക്കിയുടെ ആഗോള ബിസിനസ് വളർച്ചയേക്കാൾ ഒന്നര ഇരട്ടി വേഗത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വരുമാനം വർധിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോള തലത്തിൽ സുസുക്കിയുടെ വാഹന വരുമാനത്തിൽ ഉണ്ടായിട്ടുള്ള വർധനയുടെ 62.2 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. 501.5 ബില്ല്യൺ യെന്നിന്റെ വർധനയിൽ 311.7 ബില്ല്യൺ യെന്നും മാരുതി സുസുക്കിയിലൂടെ ഇന്ത്യയിൽ നിന്ന് ലഭിച്ച വരുമാനമാണ്.
ജിഎസ്ടിയിൽ വരുത്തിയ പരിഷ്‌കാരങ്ങളും ആഭ്യന്തര വാഹന വിപണി കൂടുതൽ കരുത്താർജിച്ചതും മാരുതി സുസുക്കിയുടെ പ്രകടനത്തിന് മികവേകിയിരുന്നു. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മാരുതി സുസുക്കിയുടെ ആഭ്യന്തര വാഹന വിൽപ്പന 31.6 ശതമാനം ഉയർന്ന് 11.5 ലക്ഷം യൂണിറ്റിലേക്ക് എത്തിയിരുന്നു. മുൻ വർഷം ഇതേകാലയളവിൽ 8.71 ലക്ഷം യൂണിറ്റായിരുന്നു മാരുതി സുസുക്കിയുടെ വിൽപ്പന.
ആഗോളതലത്തിൽ മറ്റ് വിപണികളിൽ സുസുക്കി കൈവരിച്ച വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ സംഭാവന വളരെ ഉയർന്ന നിലയിലാണ്. സുസുക്കിയുടെ ആഭ്യന്തര വിപണിയായ ജപ്പാനിൽ 4.9 ശതമാനത്തിന്റെ വരുമാന വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പിൽ 29.8 ശതമാനത്തിന്റെ വരുമാന വർധനവാണ് സുസുക്കി നേടിയിരിക്കുന്നത്. ഏഷ്യൻ വിപണിയിൽ 28.3 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 87 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്.
Content Highlights: India accounts for 45% of Suzuki Motor Corporation's total global revenue in the first half of 2026-27., Revenue from India reached approximately ₹82,000 crore, marking a 28.9% year-on-year increase., Maruti Suzuki's domestic vehicle sales rose by 31.6% to reach 11.5 lakh units., India's contribution makes up 62.2% of Suzuki's total global automobile revenue growth.
Published: 24 Nov 2026, 11:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented