ആഭ്യന്തര വിൽപ്പനയിൽ (ഫാക്ടറി ഡെസ്പാച്ച്) ആറ് ലക്ഷം യൂണിറ്റ് പിന്നിട്ട് മാരുതി ഫ്രോങ്ക്‌സ്. 2023 ഏപ്രിലിൽ പുറത്തിറങ്ങിയതിന് ശേഷം ആകെയുള്ള വിൽപ്പനയാണിത്. നെക്‌സ വഴി വിൽക്കുന്ന ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു വാഹനമായും ഇതോടെ ഫ്രോങ്ക്‌സ് മാറി.

To advertise here,

നിലവിലെ സാമ്പത്തിക വർഷത്തിൽ (2026 ഏപ്രിൽ മുതൽ 2026 ഒക്ടോബർ വരെ) ആകെ 1,30,149 യൂണിറ്റുകളുടെ വിൽപ്പനയോടെ ബലേനോയുടെ വിൽപ്പനയെ മറികടന്ന് ഫ്രോങ്ക്‌സ് നെക്‌സയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. ഇതുവരെ 2.20 ലക്ഷത്തിലധികം മാരുതി ഫ്രോങ്ക്‌സ് യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുമുണ്ട്.

മാരുതി ഫ്രോങ്ക്‌സ് ലോഞ്ച് ചെയ്ത് വെറും 10 മാസംകൊണ്ട് 1 ലക്ഷം വിൽപ്പനയും, 17 മാസംകൊണ്ട് 2 ലക്ഷവും, 23 മാസം പിന്നിടുമ്പോൾ 3 ലക്ഷവും, 33 മാസംകൊണ്ട് 4 ലക്ഷം എന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ലോഞ്ച് ചെയ്ത് 38 മാസങ്ങൾക്ക് ശേഷം ഈ വർഷം മെയ് മാസത്തിന്റെ തുടക്കത്തിൽ ഫ്രോങ്ക്‌സ് 5 ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. അവസാനത്തെ 1 ലക്ഷം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടത് വെറും അഞ്ച് മാസത്തിനുള്ളിലാണ് എന്നതാണ് ശ്രദ്ധേയം. മാരുതിയുടെ SUV വിൽപ്പനയിൽ (5,53,479 യൂണിറ്റുകൾ) ഫ്രോങ്ക്‌സിന്റെ പങ്ക് 24 ശതമാനമായി ഉയർന്നിട്ടുണ്ട്.