വൈറലായി ഒരു റെസിഡൻഷ്യൽ ബേസ്മെന്റ് പാർക്കിങ്ങിൽ രാത്രി മുഴുവൻ സ്വയം പാർക്ക് ചെയ്യാൻ ആവർത്തിച്ച് ശ്രമിക്കുന്ന ഇലക്ട്രിക് കാറിന്റെ വീഡിയോ. ചൈനീസ് സോഷ്യൽ മീഡിയയിലാണ് സിസിടിവി ദൃശ്യങ്ങൾ ആദ്യം പ്രചരിച്ചത്.

To advertise here,

ഡ്രൈവറില്ലാത്ത സമയത്ത് ഇലക്ട്രിക് കാർ സ്വയം പാർക്ക് ചെയ്യാൻ നിരവധി തവണ ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം. കാറിന്റെ ഓട്ടോമാറ്റിക് പാർക്കിങ് ഫങ്ഷൻ 868 തവണ ആക്ടിേവേറ്റ് ചെയ്യപ്പെട്ടിരുന്നുവെന്ന് ഉടമ പിന്നീട് നടത്തിയ പരിശോധനയിൽ വ്യക്തമായെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

വീഡിയോയുടെ ഉള്ളടക്കം വളരെ വിചിത്രമാണെങ്കിലും ഇത്തരം ദൃശ്യങ്ങൾ പുറത്തുവരുന്നത് ആദ്യമായല്ല. സമാനമായ സംഭവങ്ങളുടെ നിരവധി വീഡിയോകൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. വാവെയുടെ (Huawei) രണ്ടാമത്തെ ക്വിയാൻകുൻ ഇന്റലിജന്റ് ഡ്രൈവിങ് ഓപ്പൺ മത്സരത്തിനിടയിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അസിസ്റ്റഡ് പാർക്കിങ് ഫങ്ഷനുകളുടെ വിജയകരമായ ഉപയോഗം വിലയിരുത്തുന്ന മത്സരമാണിത്.

സംഭവത്തിന് പിന്നിലെന്ത്?

കാറിന്റെ ആവർത്തിച്ചുള്ള പാർക്കിങ് ശ്രമങ്ങൾക്ക് പിന്നിൽ മൂന്ന് സാധ്യതകളാണ് ഉള്ളതെന്ന് വിദഗ്ധർ പറയുന്നു. കാർ ഉടമ ആപ്പ് ഉപയോഗിച്ച് കാർ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിയിടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച എന്തെങ്കിലും പിഴവാകാം ഇതെന്നാണ് ഒരു വിശദീകരണം.

മോശം വെളിച്ചമോ മാഞ്ഞുപോയ വരകളോ കാറിന്റെ അസിസ്റ്റഡ് പാർക്കിങ് സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരിക്കാം എന്നതാണ് മറ്റൊരു സാധ്യതയായി പറയപ്പെടുന്നത്. ഒരു സോഫ്റ്റ്‌വെയർ തകരാർ ആവർത്തിച്ചുള്ള പാർക്കിങ് ശ്രമങ്ങൾക്ക് കാരണമായിട്ടുണ്ടാകാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.